jio 800x100
jio 800x100
728-pixel-x-90
<< >>

വാഷിംഗ്ടണിലേക്ക് എയര്‍ ഇന്ത്യയുടെ നോന്‍ സ്‌റ്റോപ്പ് സര്‍വ്വീസ്‌

ന്യൂഡല്‍ഹി:വാഷിംഗ്ടണിലേക്കുള്ള എയര്‍ ഇന്ത്യയുടെ നോന്‍ സ്‌റ്റോപ്പ് വിമാന സര്‍വ്വീസ് ചൊവ്വാഴ്ച്ച ആരംഭിക്കും.കേന്ദ്ര വ്യോമയാന മന്ത്രി അശോക്‌ ഗണപതി രാജു അറിയിച്ചതാണ് ഇക്കാര്യം.പുതുതായി നോന്‍സ്‌റ്റോപ്പ് സര്‍വ്വീസ് നടത്തുന്നതിനായി സാന്‍ഫ്രാന്‍സിസ്‌കോയെയും തിരഞ്ഞെടുത്തിരുന്നു.

ആദ്യ സര്‍വ്വീസ് ഡല്‍ഹിയില്‍ നിന്നും ചൊവ്വാഴ്ച്ചയാണ് ആരംഭിക്കുന്നതെങ്കിലും തുടര്‍ന്നുള്ള സര്‍വ്വീസുകളില്‍ മാറ്റമുണ്ടാകും.ഞായര്‍,ബുധന്‍,വെള്ളി ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നിന്നും വാഷിംഗ്ടണിലേക്ക് പുറപ്പെടുന്ന സര്‍വ്വീസ് തിരിച്ച് സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും തിങ്കള്‍,വ്യാഴം,ശനി ദിവസങ്ങള്‍ തോറും സര്‍വ്വീസ് നടത്തും.ന്യൂഡല്‍ഹിയില്‍ നിന്നും വാഷിംഗ്ടണിലേക്കുള്ള യാത്രയ്ക്ക് 17 മണിക്കൂറാണ് വേണ്ടിവരിക.ആദ്യസര്‍വ്വീസിനുള്ള മുഴുവന്‍ ടിക്കറ്റുകളും വിറ്റുകഴിഞ്ഞു.എയര്‍ഇന്ത്യയുടെ ബി777-200എല്‍ ആര്‍ വിമാനങ്ങളാണ് നോണ്‍സ്‌റ്റോപ്പ് സര്‍വ്വീസിനായി ഉപയോഗിക്കുക.എട്ട് ഫസ്റ്റ്ക്ലാസ്സ് സീറ്റുകളും,35 ബിസിനസ് ക്ലാസ്സ് സീറ്റുകളും,195 ഇക്കണോമി ക്ലാസ്സ് സീറ്റുകളുമാണ് വിമാനത്തിലുണ്ടാവുക.

നിലവില്‍ ന്യൂയോര്‍ക്ക്, നെവാര്‍ക്ക്,ചിക്കാഗോ എന്നീ നഗരങ്ങളിലേക്കാണ് എയര്‍ഇന്ത്യ നോണ്‍സ്‌റ്റോപ്പ് സര്‍വ്വീസുകള്‍ നടത്തുന്നത്. ഭാവിയില്‍ കൂടുതല്‍ അമേരിക്കന്‍ നഗരങ്ങളെ വിവിധ ഇന്ത്യന്‍ നഗരങ്ങളുമായി ബന്ധിപ്പിച്ചു കൊണ്ട് വിമാനസര്‍വ്വീസുകള്‍ ആരംഭിക്കുവാന്‍ എയര്‍ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്. നേരത്തെ വാഷിംഗ്ടണ്‍,ന്യൂയോര്‍ക്ക് എന്നീ നഗരങ്ങളിലേക്ക് എയര്‍ഇന്ത്യ വിമാനസര്‍വ്വീസ് നടത്തിയിരുന്നുവെങ്കിലും എയര്‍ഇന്ത്യഇന്‍ഡ്യന്‍ എയര്‍ലൈന്‍സ് എന്നിവയുടെ ലയനത്തെ തുടര്‍ന്ന് അവ നിര്‍ത്തലാക്കിയിരുന്നു.

INDIANEWS24.COM NEWDELHI

Leave a Reply