728-pixel-x-90-2-learn
728-pixel-x-90
<< >>

വാളകം സംഭവം അപകടമല്ല :സി ബി ഐ

വാളകത്ത് സ്കൂള്‍ അദ്ധ്യാപകനായ കൃഷ്ണകുമാറിന് ഗുരുതരമായി പരിക്കേറ്റ സംഭവം അപകടമല്ല എന്ന് സി ബി ഐ.കരുതിക്കൂട്ടി നടത്തിയ ആക്രമണമാണെന്നും സിബിഐ നിഗമനത്തില്‍ എത്തിയിട്ടുണ്ട്.

സംഭവത്തില്‍ വാളകം സ്‌കൂളിലെ അഞ്ച് അധ്യാപകരും കെ.ബി ഗണേഷ്‌കുമാറിന്റെ രണ്ട് പി.എമാരും സമീപവാസിയായ ജ്യോത്സനും ഉള്‍പ്പെടെ 11 പേരെ നുണ പരിശോധനയ്ക്ക് വിധേമാക്കാന്‍ സിബിഐ തീരുമാനിച്ചു. കൊട്ടാരക്കര കേന്ദ്രീകരിച്ച് സി.ബി.ഐ ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലാണ് പുതിയ കണ്ടെത്തല്‍. ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്നാണ് സി.ബി.ഐയുടെ സ്ഥിരീകരണം. മുറിവുകളുടെ സ്ഥാനം പരിഗണിച്ചാണ്, സി.ബി.ഐ ഈ നിഗമനത്തില്‍ എത്തിയത്. പൊലീസ് പറയുന്നതുപോലെ 70 കിലോ മീറ്റര്‍ വേഗതയിലുള്ള കാറിടിച്ചാല്‍ ഉണ്ടാവുന്ന മുറിവുകളല്ല കൃഷ്ണകുമാറിന്റെ ദേഹത്തുണ്ടായത് എന്നാണ് സി.ബി.ഐ നിഗമനം. മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള വാളകം രാമവിലാസം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകരാണ് കൃഷ്ണകുമാറും ഭാര്യ ഗീതയും. 2011 സെപ്തംബര്‍ 27ന് രാത്രി പത്തു മണിയോടെയാണ് എംസി റോഡില്‍ എംഎല്‍എ ജംഗ്ഷനില്‍ കൃഷ്ണകുമാറിനെ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത -

Leave a Reply