തിരുവനന്തപുരം:മന്ത്രി സ്ഥാനത്തു നിന്നും രാജിയിലേക്ക് നയിച്ച വാര്‍ത്തയില്‍ അസ്വാഭാവികതയുണ്ടെന്ന് എ കെ ശശീന്ദ്രന് എം എല്‍ എ.ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയെ കാണാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തനിക്കെതിരായ വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ തന്നെ അതിലെ അസ്വാഭാവികതയെ കുറിച്ച് മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു.അദ്ദേഹത്തിന്റെ ഉപദേശം കൂടി കണത്തിലെടുത്താണ് രാജിവെച്ചതെന്നും ശശീന്ദ്രന് വ്യക്തമാക്കി.സര്‍ക്കാരിന്റെയും മുന്നണിയുടെയും പ്രതിച്ഛായ കാക്കാനാണ് രാജി.മാധ്യമങ്ങള്‍ ഇതുവരെ നല്‍കിയത് നല്ല പിന്തുണയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.അന്വേഷണം നടക്കട്ടെയെന്നും ആ സമയത്ത് മന്ത്രി സ്ഥാനത്തിരിക്കുന്നത് ശരിയല്ല,നിരപരാധിത്വം തെളിയിക്കുക എന്നതാണ് പ്രധാനം. ശശീന്ദ്രന് പറഞ്ഞു.
മന്ത്രിയോട് സ്ത്രീയോട് ഫോണില്‍ മോശമായി സംസാരിച്ചെന്ന തരത്തില്‍ ഒരു മാധ്യമചാനല് പുറത്തുവിട്ട ശബ്ദരേഖയാണ് രാജിക്ക് കാരണമായത്.ഇതിനെതിരെ ഇന്നലെ മുതല്‍തന്നെ മാധ്യമലോകത്ത് നിന്നു വലിയ എതിര്‍പ്പാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.അതേസമയം ഇക്കാര്യത്തില്‍ ആരില്‍ നിന്നും പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
INDIANEWS24.COM T V P M