728-pixel-x-90-2-learn
728-pixel-x-90
<< >>

വായു ഉപയോഗിച്ച് ഓടുന്ന കാറിനായി ടാറ്റ ഒരുങ്ങി കഴിഞ്ഞു

വായുമര്‍ദം കൊണ്ട് ഓടുന്ന കാറുമായി ടാറ്റ പരീക്ഷണത്തിന് ഒരുങ്ങി കഴിഞ്ഞു.എയര്‍ പോഡ് എന്ന് പേരിട്ട ടാറ്റപരീക്ഷണം വിജയിച്ചാല്‍ ലോകത്തെ ഓട്ടോമൊബൈല്‍ മേഖലയുടെ പൊളിച്ചെഴുത്താകും കാണാന്‍ പോകുന്നത്.

പരീക്ഷണം വിജയകരമായാല്‍ ഇക്കൊല്ലം തന്നെ എയര്‍ പോഡ് വിപണിയിലെത്തുമെന്നാണ് സൂചനകള്‍.വില ഏഴ് ലക്ഷത്തോളം വരാം.സ്റ്റിയറിംഗിന് പകരം ജോയ് സ്റ്റിക്കാണ് ഉണ്ടാവുന്നതത്രെ.മൂന്നുപേര്‍ക്കും ഒരു കുട്ടിക്കും സുഖസവാരി ചെയ്യാനാകുന്ന കുഞ്ഞന്‍ കാര്‍ വൈദ്യുതി കാറുകള്‍ക്ക് സമാനമാകും.ഈ സാങ്കേതിക വിദ്യ പുതിയതല്ലെങ്കിലും ലാഭകരമായി ഇത് പ്രാവര്‍ത്തികമാക്കാന്‍ പോകുമെന്ന ആത്മവിശ്വാസവുമായാണ് ടാറ്റ തയ്യാറാകുന്നത്.

ഒറ്റ ചാര്‍ജിംഗില്‍ 200 കിലോമീറ്ററെങ്കിലുമുണ്ടാകും മൈലേജ്.വായു ഫ്രീയാണെങ്കിലും അത് നിറയ്ക്കാനുള്ള കംപ്രസര്‍ സൗകര്യം വേണമെന്നുമാത്രം.50-80 കിലോമീറ്റര്‍ സ്പീഡ് ലഭിക്കും. ഫ്രഞ്ച് കമ്പനിയായ മോട്ടോര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനുമായി ചേര്‍ന്നാണ് ടാറ്റ എയര്‍പോഡ് വികസിപ്പിക്കുന്നത്.

INDIANEWS24 TECHNOLOGY

Leave a Reply