728-pixel-x-90-2-learn
728-pixel-x-90
<< >>

വാന്‍ അപകടത്തില്‍ കുട്ടികളടക്കം മൂന്ന് പേര്‍ മരിച്ചു

കൊച്ചി:എറണാകുളത്തെ കൂത്താട്ടുകുളത്ത് വാന്‍ മതിലില്‍ ഇടിച്ച് രണ്ട് കുട്ടികളടക്കം മൂന്ന് പേര്‍ മരിച്ചു.15 കുട്ടികള്‍ക്ക് പരിക്കേറ്റു.രണ്ട് പേരുടെ നില ഗുരുതരം.സ്‌കൂള്‍ കുട്ടികളുമായി പോയ സ്വകാര്യ വാന്‍ ആണ് അപകടത്തില്‍പ്പെട്ടത്.കൂത്താട്ടുകുളം മേരിഗിരി സ്‌കൂളിലെ യു കെ ജി വിദ്യാര്‍ത്ഥികളായ ആന്‍മരിയ ഷിജി,നയന ദിലീപ് എന്നിവരെ കൂടാതെ വാന്‍ ഡ്രൈവര്‍ ആയിരുന്ന ജോസ് എന്നിവരാണ് മരിച്ചത്.

പുതുവേലിയില്‍ തിങ്കളാഴ്ച്ച രാവിലെ എട്ടരയ്ക്കു ശേഷമാണ് അപകടമുണ്ടായത്.വാനിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മതിലില്‍ ഇടിക്കുകയായിരുന്നുവെന്നാണ് അനുമാനം.സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്ന വാനാണ്.ഇതിന്റെ ഉടമകൂടിയാണ് അപകടത്തില്‍പ്പെട്ട ഡ്രൈവര്‍ ജോസ്.

INDIANEWS24.COM Kochi

Leave a Reply