728-pixel-x-90-2-learn
728-pixel-x-90
<< >>

വാതുവെപ്പ്: രണ്ട് ഐ പി എല്‍ ചാമ്പ്യന്‍മാര്‍ക്ക് വിലക്ക്‌

ന്യൂഡല്‍ഹി:ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐ പി എല്‍) വാതുവെപ്പുമായി ബന്ധപ്പെട്ട് മുന്‍ ചാമ്പ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിനും ചെന്നൈ സൂപ്പര്‍ കിംങ്‌സിനും രണ്ട് വര്‍ഷത്തെ വിലക്ക്.വാതുവെപ്പില്‍ പങ്കാളിയായെന്നു കണ്ടെത്തിയ ബി സി സി ഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പനും രാജ് കുന്ദ്രയ്ക്കും ആജീവനാന്ത വിലക്കുണ്ട്.സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ആര്‍ എം ലോധ അധ്യക്ഷനായ കമ്മിറ്റിയാണ് വിധി പ്രസ്താവിച്ചത്.Raj-Gurunath-Meiyappan

വാതുവെപ്പില്‍ പങ്കെടുത്ത മെയ്യപ്പനെ ക്രിക്കറ്റ് സംഘടനയുമായി ഒരു തരത്തിലുള്ള ബന്ധപ്പെടുലുകള്‍ക്കും അനുവദിക്കില്ല.മലയാളി താരം എസ് ശ്രീശാന്ത് ഉള്‍പ്പെടെ മൂന്ന് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളുടെ പേരുകളും വിധിയില്‍ പരാമര്‍ശിക്കുന്നുണ്ട്.വാതുവെപ്പിലൂടെ ബി സി സി ഐക്കും ഐ പി എല്ലിനും വലിയ പേരുദോഷമുണ്ടാക്കിയെന്ന് ലോധ കമ്മറ്റി നിരീക്ഷിച്ചു.

കളിയുടെ മാന്യത കളഞ്ഞുകളിച്ചതിനാണ് ചെന്നൈ സൂപ്പര്‍കിംങ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും വിലക്ക് ഏര്‍പ്പെടുത്തിയത്.ഐ പി എല്‍ പ്രഥമ സീസണിലെ ചാമ്പ്യന്‍മാരാണ് രാജസ്ഥാന്‍ റോയല്‍സ്. ചെന്നൈ സൂപ്പര്‍ കിംങ്‌സ് രണ്ട് തവണയും ചാമ്പ്യന്‍മാരായിട്ടുണ്ട്.മെയ്യപ്പന്‍ ബിസിസിഐ, ഐപിഎല്‍ ചട്ടങ്ങള്‍ ലംഘിച്ചതായി ജസ്റ്റിസ് ലോധ കമ്മിറ്റി നിരീക്ഷിച്ചു.വാതുവെപ്പില്‍ നേരിട്ട് പങ്കുള്ളതായി തെളിഞ്ഞു.ബി സി സി ഐ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ചെന്നൈ സൂപ്പര്‍ കിംങ്‌സ് ടീമിന്റെ പ്രധാനിയായിരുന്നു മെയ്യപ്പന്‍.

INDIANEWS24.COM NEWDELHI

Leave a Reply