728-pixel-x-90-2-learn
728-pixel-x-90
<< >>

വാട്സ് ആപ്പിലും വരും വര്‍ഷം മുതല്‍ പരസ്യങ്ങള്‍ വരുന്നു

ന്യൂഡല്‍ഹി:തികച്ചും സ്വകാര്യ ഇടമായിരുന്ന വാട്സ് ആപ്പിലും പരസ്യങ്ങള്‍ വരുന്നു.വാട്സ് ആപ്പിലെ സ്റ്റാറ്റസ് സെക്ഷനിലൂടെ  പരസ്യം നല്‍കി പണം സമ്പാദിക്കാന്‍ ഫെയ്സ് ബുക്ക് തീരുമാനിച്ചതായി  വാട്സ് ആപ്പ് വൈസ് പ്രസിഡന്‍റ് ക്രിസ് ഡാനിയേല്‍സ്  പ്രഖ്യാപിച്ചു . എന്നുമുതലാകും വാട്സ് ആപ്പില്‍ പരസ്യം പ്രത്യക്ഷപ്പെട്ട് തുടങ്ങുക എന്നത് സംബന്ധിച്ച് വ്യക്തതയില്ല.അടുത്ത വര്‍ഷം മുതലാകും ഇത് നടപ്പില്‍ വരുകയെന്നാണ് വിലയിരുത്തല്‍.

ലോകത്തിലെ ഏറ്റവും വലിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ് ആപ്പിന് ഇന്ത്യയില്‍ മാത്രം 25 കോടി ഉപഭോക്താക്കളുണ്ട്. 2014 ലാണ് ഫേസ്ബുക്ക് വാട്സ് ആപ്പിനെ ഏറ്റെടുത്തത്. പരസ്യമില്ലാതെയാണ് വാട്സ് ആപ്പ് ഇതുവരെ സേവനം നല്‍കിയിരുന്നത്.

INDIANEWS24 BUSINESS DESK

 

Leave a Reply