728-pixel-x-90-2-learn
728-pixel-x-90
<< >>

‘വാട്ട്‌സ്ആപ്പ് ഗോള്‍ഡ്’ വ്യാജം; ഹാക്കര്‍മാരുടെ കെണിയെന്ന് മുന്നറിയിപ്പ്

മുംബൈ:നിരവധി സൗകര്യങ്ങളും ഫീച്ചറുകളും ഓഫര്‍ ചെയ്തുകൊണ്ട് വാട്‌സ്ആപ്പിലൂടെ വാട്ട്‌സ്ആപ്പ് ഗോള്‍ഡ് എന്ന പേരില്‍ പ്രചരിക്കുന്ന മെസേജിനെ കരുതിയിരിക്കണമെന്ന് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്.ഇത്തരം മെസേജുകള്‍ വാട്‌സ്ആപ്പില്‍ നിന്നുള്ള ഔദ്യോഗിക പ്രഖ്യാപനമല്ലെന്നും ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ലഭിക്കുവാനായി ഹാക്കര്‍മാര്‍ ഒരുക്കിയ കെണിയാണെന്നും സൈബര്‍ വിദഗ്ധരാണ് മുന്നറിയിപ്പ് നല്‍കുന്നത്.

നിലവിലുള്ള വാട്‌സ് ആപ് അപ്‌ഗ്രേഡ് ചെയ്താല്‍ വാട്‌സ്ആപ്പ് ഗോള്‍ഡിലേക്ക് മാറാം എന്നറിയിച്ചുകൊണ്ടാണ് മെസേജുകള്‍ ഉപയോക്താക്കള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.വീഡിയോ കോളിംഗ്,തെറ്റി അയച്ച മെസേജ് ഡിലീറ്റ് ചെയ്യല്‍ തുടങ്ങിയ ഫീച്ചറുകളും ഒരേ സമയം നൂറ് ഫോട്ടോകള്‍ അയക്കാനാകും,സൗജന്യ കോളിംഗ് മുതലായ സൗകര്യങ്ങളും ലഭ്യമാകുമെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ഉപയോക്താക്കള്‍ക്ക് മെസേജ് ലഭിക്കുന്നത്.ഇത്തരത്തിലുള്ള ഇന്‍വിറ്റേഷനിലൂടെ മാത്രമേ വാട്‌സ്ആപ്പ് ഗോള്‍ഡ് ലഭിക്കൂവെന്നും മെസേജില്‍ പറയുന്നു.ഒറ്റ ക്ലിക്കില്‍ വാട്‌സ്ആപ്പ് ഗോള്‍ഡിലേക്ക് മാറാനായി ലിങ്കും നല്‍കിയിട്ടുണ്ട്.എന്നാല്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്താല്‍ 404 എന്ന തെറ്റായ പേജാണ് വരിക.

ഇത്തരം മെസേജുകള്‍ വ്യാജമാണെന്ന് പിന്നീടാണ് സൈബര്‍ വിദഗ്ധര്‍ക്ക് മനസ്സിലാക്കാനായിട്ടുള്ളത്.തുടര്‍ന്നാണ് ഇതൊരുപക്ഷേ ഹാക്കര്‍മാര്‍ ഒരുക്കിയ കെണിയായിരിക്കാം എന്ന കണക്കൂകൂട്ടലില്‍ എത്തിചേര്‍ന്നത്.അടുത്തകാലത്തായി വാട്ട്‌സ്ആപ്പ് അവതരിപ്പിച്ച പുതിയ അപ്‌ഡേറ്റുകളെ ബാധിക്കുന്ന തരത്തില്‍ കൂടിയാണ് വ്യാജ മെസേജ് പരക്കുന്നത്.

INDIANEWS24.COM Technology Desk

Leave a Reply