728-pixel-x-90-2-learn
728-pixel-x-90
<< >>

വാടക ഗര്‍ഭ പാത്രത്തില്‍ ഷാരൂഖിന് ആണ്കു‍ഞ്ഞ്

കേട്ടതല്ലാം സത്യമാണ്‌, ഷാരൂഖ്‌ മൂന്നാമതും അച്‌ഛനായി. ഷാരൂഖിനും ഭാര്യ ഗൗരിക്കും വാടക ഗര്‍ഭത്തിലൂടെ ഒരു ആണ്‍കുഞ്ഞ്‌ ജനിച്ചു. കുഞ്ഞ്‌ ഇപ്പോള്‍ അച്‌ഛനും അമ്മയ്‌ക്കും സഹോദരങ്ങള്‍ക്കുമൊപ്പം മുംബൈയിലെ വീട്ടിലുണ്ട്‌. മെയ്‌ 27 ന്‌ മുംബൈയിലെ മസ്രാണി ആശുപത്രിയിലാണ്‌ ഷാരൂഖിന്റെ മൂന്നാമത്തെ കണ്‍മണി പിറന്നത്‌. എന്നാല്‍, കുട്ടി ജനിക്കും മുന്‍പേ ലിംഗനിര്‍ണയം നടത്തി എന്ന ആരോപണത്തില്‍ ഇപ്പോഴും വ്യക്‌തത വന്നിട്ടില്ല. ഷാരൂഖിന്റെയും ഗൗരിയുടെയും കുഞ്ഞിനെ ആരാണ്‌ ഗര്‍ഭത്തില്‍ ചുമന്നതെന്നും വ്യക്‌തമല്ല. അന്ധേരിയിലെ ഒരു യുവതിയാണ്‌ ഷാരൂഖിന്റെ കുട്ടിയെ ഗര്‍ഭത്തില്‍ ചുമന്നതെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌. എന്നാല്‍, ഗൗരിയുടെ സഹോദരന്റെ ഭാര്യ നമിത ചിമ്പറാണ്‌ കുഞ്ഞിനു വേണ്ടി ഗര്‍ഭപാത്രം വാടകയ്‌ക്ക് നല്‍കിയതെന്നും ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മുംബൈ മുന്‍സിപ്പാലിറ്റിയാണ്‌ ഷാരൂഖിന്റെ കുഞ്ഞിനെ കുറിച്ചുളള വിവരങ്ങള്‍ പുറത്തുവിട്ടത്‌. എട്ടാം മാസത്തിലാണ്‌ കുഞ്ഞ്‌ ജനിച്ചത്‌. ജനന സമയത്ത്‌ 1.5 കിലോ ഭാരം മാത്രമേ ഉണ്ടായിരുന്നുളളൂ. നാനാവതി ആശുപത്രിയിലും ബ്രീച്ച്‌കാന്‍ഡി ആശുപത്രിയിലും ഒരു മാസത്തോളം കഴിഞ്ഞ ശേഷമാണ്‌ പുതിയ അതിഥി ഷാരൂഖിന്റെ വീട്ടിലെത്തിയത്‌. -

Leave a Reply