728-pixel-x-90-2-learn
728-pixel-x-90
<< >>

വാങ്കഡെയില്‍ ഇതിഹാസ സംഗമം

മുംബൈ:വ്യാഴാഴ്ച്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് ഇതിഹാസ സംഗമത്തിനായിരുന്നു.ബോളിവുഡിലെ ഇതിഹാസം അമിതാബ് ബച്ചന്‍-ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും ഒന്നിച്ചപ്പോള്‍ ഇവര്‍ക്കിടയില്‍ ക്രിക്കറ്റിലെ മുന്‍കാല സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സുനില്‍ ഗാവസ്‌കറും ഉണ്ടായിരുന്നു.മുംബൈ ഇന്‍്ഡ്യന്‍സ്-കൊല്‍കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടത്തിന്റെ ഇടവേളയില്‍ മൂവരും ഒത്തുചേര്‍ന്നപ്പോള്‍ കളിയേക്കാല്‍ വലിയ ആവേശം ഈ ഇതിഹാസ സംഗമത്തിന്റെ പുറംകാഴച്ചയ്ക്കായി.

ബിഗ്ബി ആദ്യമായി ഐ പി എല്‍ കാണാന്‍ സ്റ്റേഡിയത്തിലെത്തിയത് ആഘോഷമാക്കിയപ്പോള്‍ മറുവശത്ത് സച്ചിന്‍ ബാറ്റുപിടിച്ച് തുടങ്ങിയതും അവസാനിപ്പിച്ചതും വാങ്കഡെയിലാണെന്ന് സ്വന്തം നാട്ടുകാരെ ആവേശത്തിലാഴ്ത്തി.ബിഗ്ബിയിലെ ക്രിക്കറ്ററെ ഗാവസ്‌കര്‍ പരിചയപ്പെടുത്തിയപ്പോള്‍ ഒപ്പം കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സച്ചിന്‍.

മൂവരും ചേര്‍ന്ന വര്‍ത്തമാനം(കമന്ററി) പുരോഗമിക്കുന്നതിനിടെ ഐ പി എല്ലില്‍ സച്ചിന്‍ കളിച്ചിരുന്ന ടീം കൂടിയായ മുംബൈ ഇന്‍ഡ്യന്‍സ് മൂന്ന് വിക്കറ്റിന് 47 എന്ന നിലയിലായിരുന്നു. മുംബൈ എത്രസ്‌കോര്‍ എടുക്കും ? എന്ന ഗവസ്‌കറുടെ ചോദ്യത്തിന് സച്ചിന്‍ 170 പ്ലസ് എന്നാണ് ഉത്തരം പറഞ്ഞത്. ഈ ്പ്രവചനം ശരിവെക്കുംവിധം മുംബൈ സ്‌കോര്‍ 171 നേടി.ഇക്കഴിഞ്ഞ ലോകകപ്പിലും സച്ചിന്‍ പ്രവചിച്ച നാല് ടീമുകളും സെമിയില്‍ ഇടം നേടിയിരുന്നു.

INDIANEWS24.COM Mumbai

Leave a Reply