728-pixel-x-90-2-learn
728-pixel-x-90
<< >>

വസീം അക്രത്തിനു നേര്‍ക്ക് വെടിവെയ്പ്പ്‌

കറാച്ചി:ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച പേസ് ബൗളര്‍മാരിലൊരാളും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനുമായ വസീം അക്രത്തിനു നേരേ വെടിവയ്പ്പ്.അക്രം സഞ്ചരിച്ച കാറിനു നേര്‍ക്ക് അക്രമികള്‍ വെടിയുതര്‍ത്തെങ്കിലും അദ്ദേഹം സുരക്ഷിതനാണ്.

മോട്ടോര്‍ സൈക്കിളിലെത്തിയ അക്രമികള്‍ അക്രം സഞ്ചരിച്ച കാറില്‍ വന്നിടിച്ചതിന് ശേഷമാണ് വെടിയുതിര്‍ത്തത്.കര്‍സാസ് റോഡില്‍ വച്ചായിരുന്നു സംഭവം.അക്രം നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ട്രെയ്‌നിംഗ് ക്യാമ്പില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയായിരുന്നു വെടിവെയ്യ്പ്പ്.

INDIANEWS24.COM Karachi

Leave a Reply