728-pixel-x-90-2-learn
728-pixel-x-90
<< >>

വവ്വാലുകള്‍ എബോള വൈറസ് പരത്തുന്ന ജീവികളെന്നു നിഗമനം

വവ്വാലുകള്‍ എബോള വൈറസ് പരത്തുന്ന ജീവികളാണെന്ന് ജര്‍മ്മന്‍ ശാസ്ത്രജ്ഞര്‍ നിഗമനത്തിലെത്തിയിരിക്കുന്നു.ജര്‍മ്മനിയിലെ റോബര്‍ട്ട് കോച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോ.ഫാബിയന്‍ ലീന്‍ഡേര്‍ട്‌സിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. പോയ വര്‍ഷം ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ ലോകത്തിന്റെ പലയിടത്തും എബോള വന്‍ ഭീതി പരത്തിയിരുന്നു.രോഗഭീതിയുടെ ആശങ്കയില്‍ നിന്നും ഇനിയും മോചനം നേടാനായിട്ടില്ല.ആദ്യമായി കൊച്ചുകുട്ടിയില്‍ എബോള രോഗം കണ്ടെത്തിയ ഗുനിയയിലെ മേലിയാന്‍ഡോ എന്ന വനയോര ഗ്രാമത്തിലെത്തിയായിരുന്നു ഡോ.ലീന്‍ഡേര്‍ട്‌സും കൂട്ടാളികളും പരിശോധനയ്‌ക്കെത്തിയത്.ഗ്രാമത്തിലെ എമില്‍ എന്ന രണ്ടു വയസ്സുകാരന്‍ 2013ല്‍ എബോള ബാധിച്ച് മരണത്തിന് കീഴടങ്ങിയിരുന്നു.ഗ്രാമവാസികളില്‍ നിന്നും ലഭിച്ച ചില വസ്തുതകളുടെ ചുവടുപിടിച്ചായിരുന്നു ജര്‍മ്മന്‍ മെഡിക്കല്‍ സംഘത്തിന്റെ പരിശോധന. എമിലും ഗ്രാമത്തിലെ മറ്റ് കൂട്ടികളും വീടിനടുത്തുള്ള വലിയ വൃക്ഷത്തിന്റെ ചുവട്ടില്‍ കളിക്കുന്നത് പതിവായിരുന്നു.കളി സമയത്ത് എമില്‍ പ്രധാനമായും വൃക്ഷത്തിന്റെ കടയ്ക്കല്‍ തന്നെ ഇരിപ്പ് ഉറപ്പിച്ചിരുന്നതായും ഗ്രാമവാസികള്‍ പറഞ്ഞു. എബോള രോഗം ബാധിച്ച് 2013ലാണ് കുട്ടി മരിക്കുന്നത്.2014 ല്‍ ഒരു ദിവസം എമില്‍ കളിച്ചിരുന്ന മരത്തിന്റെ കടയ്ക്ക തീപ്പിടിച്ചു.തീ ആളി വൃക്ഷം മുഴുവമായി കത്താന്‍ തുടങ്ങിയതോടെ മരത്തിന്റെ മുകളില്‍ നിന്നും വവ്വാല്‍ കൂട്ടങ്ങള്‍ താഴേക്കു വീഴാന്‍ തുടങ്ങി.അതുവരെ വവ്വാല്‍ ഇറച്ചിയും ഈ നാട്ടില്‍ ആഹാരത്തിന്റെ ഭാഗമായിരുന്നു. സംഭവം വാര്‍ത്തയായതോടെ കാട്ടുപക്ഷികളുടെ മാംസം എബോള പരത്തുമെന്ന മുന്‍കരുതല്‍ നല്‍കിക്കൊണ്ട് ഗവണ്‍മെന്റ് നിരോധനം ഏര്‍പ്പെടുത്തി. എന്നാല്‍ പരിശോധനയ്‌ക്കെത്തിയ ജര്‍മ്മന്‍ സംഘം കത്തിയ മരത്തിന്റെ ചാരത്തില്‍ നിന്നും മറ്റും വവ്വാലിന്റെ ഡി എന്‍ എ പരിശോധന നടത്തി. ജീവനുള്ള മറ്റ് വവ്വാലുകളിലും പരിശോധന നടത്തി. ഇതില്‍ നിന്നും ഇവയുടെ മാംസം ഭക്ഷിക്കുന്നത് എബോളയ്ക്ക കാരണമാകില്ലെന്നു കണ്ടെത്താനായി.എന്നാല്‍ മറ്റൊരു കാര്യം ഈ സംഘത്തിന്റെ പരിശോധനയില്‍ തെളിഞ്ഞു.വവ്വാലുകള്‍ എബോള വൈറസ് പരത്താന്‍ ശേഷിയുള്ള ജീവികളാണെന്ന്.തുടര്‍ന്ന് നടത്തിയ പഠനങ്ങളില്‍ നിന്നും വവ്വാലുകള്‍ മരങ്ങളില്‍ വസിക്കുന്നതുപോലെ തന്നെ വീടുകളുടെ മേല്‍ക്കൂരകളും പാര്‍പ്പിടമാക്കി മാറ്റാറുണ്ടെന്നത് ശ്രദ്ധയില്‍പ്പെട്ടു.ഇതിന്റെ അടിസ്ഥാനത്തിലാണ് വവ്വാലുകള്‍ എബോള വൈറസ് പരത്തുന്ന ജീവികളായിരിക്കാം എന്ന് നിഗമനത്തില്‍ സംഘം ഉറച്ചു നില്‍ക്കുന്നത്. INDIANEWS24.COM HEALTH DESK

Leave a Reply