ആരെയാണ് ഇന്ത്യ കാത്തിരിക്കുന്നത് ? രാഹുല്‍ ഗാന്ധിയെ പോലെയുള്ള അമൂല്‍ ബേബികളെയോ ? അതോ നരേന്ദ്ര മോഡിയെ പോലെയുള്ള രക്തരക്ഷസുകളെയോ?? അല്ല, ഇന്ത്യക്ക് വേണ്ടത് കരള്‍ ഉറപ്പുള്ളവരെയാണ്..അരവിന്ദ് കേജ് രിവാളിനെപ്പോലെ….ഇതൊരു നിമിത്തിമാണ്.ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും യം വിശകലനം ചെയ്യാനുള്ള അവസരം.ഒന്നുകില്‍ തെറ്റ് തിരുത്തി സ്വയം നന്നാവുക.അല്ലെങ്കില്‍ അരവിന്ദ് കേജ് രിവാള്മാര്ക്ക് വഴിമാറി കൊടുക്കുക
ദില്ലിയിലെ തിരഞ്ഞെടുപ്പ് ഫലം എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരു മുന്നറിയിപ്പ് ആണ് .ജാതിയുടെയോ മതത്തിന്റെയോ പാരമ്പര്യത്തിന്റെയോ പിന്തുണയില്ലാതെ,കോര്‍പ്പറേറ്റുകളുടെ പണക്കിഴിക്ക് മുന്പില് തീരുമാനങ്ങള്‍ വഴി മാറാത്ത രാഷ്ട്രീയ സംഘടന.അവരാണ് ഇനി ദില്ലിയിലെ മുഖ്യ പ്രതിപക്ഷം.
കേവലം ഒരു വര്‍ഷം മുന്‍പ് മാത്രം രൂപികരിക്കപ്പെട്ട ഒരു പാര്‍ട്ടി.ആദായ നികുതി വകുപ്പ് എന്ന ചക്കരക്കുടത്തിലെ ജോയിന്റ് കമ്മിഷണര്‍ പദവി ഉപേക്ഷിച്ചു നാട് നന്നാക്കാന്‍ ഇറങ്ങിയ അരവിന്ദ് കേജ് രിവാള്‍ എന്ന ‘മണ്ടന്‍’.പക്ഷെ ദില്ലിയുടെ തലവര അവര്‍ മാറ്റി വരക്കുന്നു.
കോണ്‍ഗ്രസിന്റെയും ബിജെപി യുടെയും വക്താക്കള്‍ പറയുന്ന പോലെ ,ആം ആദ്മി പാര്‍ട്ടി ,നാളെ പൊട്ടി തകര്‍ന്ന് പോകുന്ന ഒരു നീര്‍കുമിള ആയിരിക്കാം.പക്ഷേ നിലനിന്ന സിംഹ ജീവിതത്തില്‍ അത് ഇന്ത്യന്‍ ജനതക്ക് നല്കിയ ഒരു സന്ദേശം ഉണ്ട്.മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ മൂല്യച്യുതികളില്‍ മനം മടുത്ത സാധാരണ മനുഷ്യരുടെ മനസ്സില്‍ തിരികൊളുത്തിയ പ്രതീക്ഷയുണ്ട്.ആ കൈത്തിരി ഏറ്റുവാങ്ങാന്‍ കഴിയുന്ന പാര്‍ട്ടികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ആയിരിക്കും ഇന്ത്യയുടെ ഭാഗധേയം മാറ്റി വരക്കാന്‍ കഴിയുക.