728-pixel-x-90-2-learn
728-pixel-x-90
<< >>

വളര്‍ത്തു പൂച്ചയെ തൊഴിച്ചു കൊന്നയാള്‍ക്ക് ജയില്‍ ശിക്ഷ

മാഞ്ചസ്റ്റ്ര്‍ :സ്വന്തം വീട്ടിലെ വളര്‍ത്ത് പൂച്ചയെ തൊഴിച്ചു കൊന്ന മാഞ്ചസ്റ്റ്ര്‍ സ്വദേശിയായ ആന്റണി ഡിലെനിക്ക്(30) മജിസ്ട്രേറ്റ് കോടതി പതിനെട്ടാഴ്ചത്തെ തടവ് ശിക്ഷ വിധിച്ചു.മദ്യലഹരിയില്‍ വീട്ടിലെത്തിയ പ്രതി പൂച്ചയെ വഴിയിലേക്ക് തൊഴിച്ചു തെറിപ്പിച്ചു.ആ സമയം അത് വഴി വന്ന കാറിനടിയില്‍ പെട്ടാണ് പൂച്ചയുടെ ജീവന്‍ പോയത്.

കാര്‍ ഓടിച്ചിരുന്ന ആള്‍ പോലിസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന്‍ സ്ഥലത്ത് എത്തിയ പൊലീസ് സി സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് കേസ് എടുത്തത്.സി സി സി ടി വി ദൃശ്യങ്ങളില്‍ ജീവന്‍ പോയ പൂച്ചയെ ആവര്‍ത്തിച്ചു തൊഴിക്കുന്നതിന്റെ ദൃശ്യവും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

പതിനെട്ടാഴ്ച നീളുന്ന തടവ് ശിക്ഷക്ക് പുറമേ വരുന്ന അഞ്ച് വര്‍ഷത്തേക്ക് ആന്റ്ണി ഡിലേനിക്ക് വളര്‍ത്ത് മൃഗങ്ങളെ വീട്ടില്‍ സൂ ക്ഷിക്കാന്‍ അനുമതി ഉണ്ടാകില്ല എന്ന് വിധിപ്രസ്താവത്തില്‍ കോടതി പറഞ്ഞു.

Leave a Reply