jio 800x100
jio 800x100
728-pixel-x-90
<< >>

വല നിറയെ ഗോള്‍നിറച്ച്‌ ആദ്യത്തെ ഇന്ത്യന്‍ ലോകകപ്പ് ദിനം

ന്യൂഡല്‍ഹി: ലോകകപ്പ് ഫുട്‌ബോളിന്റെ കൗമാര പോരിന് ഇന്ത്യന്‍ മൈതാനങ്ങളില്‍ തുടക്കമായി. ആദ്യകളിയില്‍ ഘാന കൊളംബിയയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. ആതിഥേയരുടെ ആദ്യകളിയില്‍ അമേരിക്കയോട്‌ തോല്‍വി പിണഞ്ഞു.

ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച്ച വൈകീട്ട് അഞ്ചിന് തുടങ്ങിയ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന്റെ 39-ാം മിനിറ്റില്‍ ആദ്യ ഗോള്‍ വീണു. ഇന്ത്യയിലെ ആദ്യ ലോകകപ്പ് ഗോളിട്ടതിന്റെ ക്രെഡിറ്റ് ഘാന താരം സാദിക് ഇബ്രാഹിമിനാണ്. ഇതേ സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാംമത്സരത്തിലാണ് ഇന്ത്യ അമേരിക്കയോട് പരാജയപ്പെട്ടത്. ഇന്ത്യന്‍ താരങ്ങള്‍ നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഫലവത്താക്കാനായില്ല. മറ്റൊരു മത്സരത്തില്‍ കഴിഞ്ഞ തവണത്തെ രണ്ടാംസ്ഥാനക്കാരായ മാലിയെ പരാഗ്വേ 3-2ന് തോല്‍പ്പിച്ചു.

INDIANEWS24.COM Sports Desk

Leave a Reply