728-pixel-x-90-2-learn
728-pixel-x-90
<< >>

വല്ലവരും വല്ലതും പറയുന്നത് കാര്യമാക്കേണ്ടതില്ല: പി സി ജോര്‍ജിനെതിരെ മാണി

കോട്ടയം:ചീഫ് വിപ് പി സി ജോര്‍ജിന്റെ പ്രസ്തവാനക്കെതിരെ കെ എം മാണിയുടെ മറുപടി.വല്ലവരും വല്ലതും പറയുന്നത് കേട്ട് ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.പി സി ജോര്‍ജിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരിക്കുന്നതിനിടെ തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ബാര്‍ കോഴ ആരോപണം പുച്ഛിച്ച് തള്ളുന്നതായും അറിയിച്ചു.

ബാര്‍ കോഴക്കേസില്‍ മന്ത്രി കെ എം മാണി രാജിവച്ചാല്‍ പകരം സി എഫ് തോമസ് മന്ത്രിയാകുമെന്നും ജോസ് കെ മാണിയെ മന്ത്രിയാക്കില്ലെന്നും പി സി ജോര്‍ജ് പറഞ്ഞിരുന്നു.പാര്‍ട്ടിയില്‍ എട്ട് എംഎല്‍എമാര്‍ ഉള്ളപ്പോള്‍ എംപി വന്ന് മന്ത്രിയാവേണ്ട സാഹചര്യം ഇപ്പോഴില്ല. ജോസ് കെ മാണിയെ പാര്‍ട്ടി ചെയര്‍മാനാക്കാനും അനുവദിക്കില്ല. ഇതിനെല്ലാം നീക്കം നടത്തിയാല്‍ ശക്തമായി എതിര്‍ക്കും. മാണിക്ക് പകരം ചെയര്‍മാനാവാന്‍ കേരളാ കോണ്‍ഗ്രസില്‍ സി എഫ് തോമസും പി ജെ ജോസഫും താനുമടക്കമുള്ളവര്‍ ഉണ്ടെന്നും ജോര്‍ജ് വ്യക്തമാക്കിയിരുന്നു.

INDINEWS24 KOTTAYAM

Leave a Reply