728-pixel-x-90-2-learn
728-pixel-x-90
<< >>

ദിദിമോസ് പ്രഥമന്‍ വലിയ ബാവ കാലംചെയ്‌തു

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മുന്‍ പരമാധ്യക്ഷനും കത്തോലിക്കയും വലിയ മെത്രാപോലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയബാവ(93) കാലംചെയ്തു. പരുമല സെന്റ് ഗ്രിഗോറിയോസ് ആസ്പത്രിയില്‍ തിങ്കളാഴ്ച വാര്‍ധക്യസഹജമായ അസുഖങ്ങളെതുടര്‍ന്നായിരുന്നു അന്ത്യം.

കോട്ടയംപഴയസെമിനാരിയില്‍ കൊണ്ടുവന്ന ഭൗതികശരീരം ചൊവ്വാഴ്ച പ്രഭാതപ്രാര്‍ഥനയ്‌ക്കുംവിശുദ്ധ കുര്‍ബാനയ്‌ക്കുംശേഷം 10 മുതല്‍ 12 വരെ ദേവലോകം അരമന ചാപ്പലില്‍പൊതുദര്‍ശനത്തിനു വയ്‌ക്കും.

ഉച്ചനമസ്‌കാരം കഴിഞ്ഞ്‌ എം.സി. റോഡ്‌ വഴി ഭൗതികശരീരം പത്തനാപുരത്തേക്കുകൊണ്ടുപോകും. കബറടക്കം ബുധനാഴ്ച രാവിലെ 11ന് പത്തനാപുരം മൗണ്ട്‌ താബോര്‍ദയറായില്‍ പ്രത്യേകം തയാറാക്കിയ കല്ലറയില്‍ നടക്കും.

കോട്ടയം പഴയസെമിനാരിയില്‍ കൊണ്ടുവന്ന ഭൗതികശരീരം ഇന്നു പ്രഭാതപ്രാര്‍ഥനയ്‌ക്കും വിശുദ്ധ കുര്‍ബാനയ്‌ക്കുംശേഷം 10 മുതല്‍ 12 വരെ ദേവലോകം അരമന ചാപ്പലില്‍ പൊതുദര്‍ശനത്തിനു വയ്‌ക്കും.

ഉച്ചനമസ്‌കാരം കഴിഞ്ഞ്‌ എം.സി. റോഡ്‌ വഴി ഭൗതികശരീരം പത്തനാപുരത്തേക്കു കൊണ്ടുപോകും. കബറടക്കം നാളെ രാവിലെ 11 നു പത്തനാപുരം മൗണ്ട്‌ താബോര്‍ ദയറായില്‍ പ്രത്യേകം തയാറാക്കിയ കല്ലറയില്‍.

- See more at: http://www.mangalam.com/print-edition/keralam/187677#sthash.UbYCdZ6Z.dpuf

അഞ്ചുവര്‍ഷം മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷസ്ഥാനം വഹിച്ച അദ്ദേഹം 2010 ഒക്ടോബര്‍ 30ന് സ്ഥാനത്യാഗംചെയ്തു. തുടര്‍ന്ന് ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ വിശ്രമജീവിതത്തിലായിരുന്നു.  മലങ്കരയിലെ ഏഴാമത്തെ പൗരസ്ത്യകാതോലിക്കയും 20-ാമത് മലങ്കര മെത്രാപ്പോലീത്തയുമാണ് ദിദിമോസ് ബാവ.

Leave a Reply