728-pixel-x-90-2-learn
728-pixel-x-90
<< >>

വര്‍ഷപ്പിറവി നേരത്ത് വാട്‌സ്ആപ്പ് പണിമുടക്കി

കൊച്ചി: പുതുവത്സരത്തിന് വാട്‌സ്ആപ്പില്‍ സന്ദേശം അയക്കാന്‍ കാത്തിരുന്നവര്‍ക്ക് നിരാശ. സാങ്കേതിക തകരാര്‍ മൂലം ഞായറാഴ്ച്ച രാത്രി ഒരു മണിക്കൂറോളം പ്രവര്‍ത്തന രഹിതമായി. തുടര്‍ന്ന് പുതുവര്‍ഷം പിറന്ന് തിങ്കളാഴ്ച്ച പുലര്‍ച്ചെ ഒന്നോടെയാണ് തകരാര്‍ പരിഹരിക്കപ്പെട്ടത്.

തകരാറിനെ തുടര്‍ന്ന് പലര്‍ക്കും വാട്‌സആപ്പ് വഴിയുള്ള സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ കഴിഞ്ഞിരുന്നില്ല. ഇന്ത്യയ്ക്ക് പുറമെ, മലേഷ്യ, യു എസ്, ബ്രസീല്‍ എന്നിവയെ കൂടാതെ ഏതാനും യൂറോപ്യന്‍ രാജ്യങ്ങളിലും ഉപഭോക്താക്കളെ ഈ പ്രശ്‌നം നേരിട്ടിരുന്നു.

INDIANEWS24.COM Technology

Leave a Reply