728-pixel-x-90-2-learn
728-pixel-x-90
<< >>

‘വര്‍ഷ’ത്തിലെ പാട്ട് റിലീസ് ചെയ്യുക വാട്‌സ് അപ്പില്‍; അയയ്ക്കുന്നത് മമ്മൂട്ടി

മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന വര്‍ഷം സിനിമയിലെ ഗാനങ്ങള്‍ വാട്‌സപ്പിലൂടെ പുറത്തിറങ്ങും.മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് വാട്‌സ്അപ്പിലൂടെ ഗാനം പുറത്തിറക്കുന്നത്.

വ്യത്യസ്ത പരീക്ഷണങ്ങള്‍ മുന്നോട്ടുവെക്കുന്നുവെന്ന് പ്രചരിക്കുന്ന വര്‍ഷത്തിന്റെ ഓരോഘട്ടത്തിലും വ്യത്യസ്തതയുണ്ടായിരുന്നു.ചിത്രത്തിന്റെ ഓഡിയോയും ടീസറും പുറത്തിറക്കുന്ന ചടങ്ങില്‍ ഉമ്മന്‍ ചാണ്ടി മുഖ്യാഥിതിയായെത്തിയിരുന്നു.മാത്രമല്ല ചടങ്ങ് തത്സമയം ഇന്റെര്‍നെറ്റിലൂടെ സംപ്രേഷണം ചെയ്തു.ഇതും മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യ സംഭവമായിരുന്നു.

വാട്‌സ് അപ്പിലൂടെ ‘കൂട്ടു തേടി…’ എന്ന ഗാനം അയച്ചുകൊടുക്കുന്നത് മമ്മൂട്ടി തന്നെയാകും.താരത്തിന്റെ ഫെയ്‌സ് ബുക്ക് പേജില്‍ വര്‍ഷം വാട്‌സപ്പിലൂടെ പുറത്തിറങ്ങും എന്ന പോസ്റ്റുണ്ടാകും.ഇതിനടിയില്‍ സ്വന്തം നമ്പര്‍ കമന്റ് ചെയ്യുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന പത്ത് പേര്‍ക്ക് മമ്മൂട്ടി തന്നെ പാട്ട് അയച്ചുകൊടുക്കും.

രഞ്ജിത്ത് ശങ്കറിന്റെ നാലാമത്തെയും മമ്മൂട്ടിയെ നായകനാക്കിയുള്ള ആദ്യത്തെയും ചിത്രമാണ് വര്‍ഷം.പാസഞ്ചര്‍, അര്‍ജുനന്‍ സാക്ഷി, പുണ്യാളന്‍ അഗര്‍ബത്തീസ് എന്നിവയാണ് ആദ്യ മൂന്ന് ചിത്രങ്ങള്‍.ഈ ചിത്രങ്ങളിലേതു പോലെ തന്നെ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയം തന്നെയാണ് വര്‍ഷത്തിനും തിരഞ്ഞെടുത്തിരിക്കുന്നത്.

INDIANEWS24.COM MOVIES

Leave a Reply