728-pixel-x-90-2-learn
728-pixel-x-90
<< >>

വര്‍ഷം സ്കാര്‍ബറോയിലും മിസിസാഗയിലും

ടൊറന്റോ: ഏറ്റവുമധികം വിദേശരാജ്യങ്ങളില്‍ റിലീസ് ചെയ്ത് റെക്കോഡ് സ്ഥാപിച്ച മമ്മൂട്ടി ചിത്രം ‘വര്‍ഷം’ ഈയാഴ്ച സ്കാര്‍ബറോയില്‍ പ്രദര്‍ശനത്തിന്.  മിസിസാഗയില്‍ തുടര്‍ച്ചയായ രണ്ടാം വാരാന്ത്യത്തിലും ചിത്രം പ്രദര്‍ശിപ്പിക്കും.

ഒരു സാധാരണക്കാരന്‍റെ ജീവിതം പ്രമേയമാക്കുന്ന വര്‍ഷത്തില്‍ മമ്മൂട്ടിയുടെ നായികയായി ആശ ശരത് അഭിനയിക്കുന്നു. രഞ്ജിത്ത് ശങ്കറാണ് സംവിധായകന്‍. സന്തോഷ്‌ വര്‍മയുടെ വരികള്‍ക്ക് ബിജിബാല്‍ ഈണം പകര്‍ന്നിരിക്കുന്നു. സമീപകാലത്ത് ഏറെ ഹിറ്റുകളൊന്നും ലഭിക്കാതെ പോയ മമ്മൂട്ടിക്ക് വര്‍ഷത്തിന്‍റെ വിജയം ഒരു ആശ്വാസമാണ്.

ശനിയാഴ്ച വൈകിട്ട് 4ന്[നവംബര്‍ 15] സ്കാര്‍ബറോ മക്കാവന്‍- ഫിഞ്ചിലുള്ള വുഡ്സൈഡ് സിനിമാസിലാണ് [WOODSIDE CINEMAS 1571 SANDHURST CIRCLE (McCowan& finch)  പ്രദര്‍ശനം. മിസിസാഗയിലെ സെന്‍ട്രല്‍ പാര്‍ക്ക്‌വേ മാളിലുള്ള സിനി സ്റ്റാര്‍സില്‍ ഞായറാഴ്ച വൈകിട്ട് 3.15ന് ചിത്രം പ്രദര്‍ശിപ്പിക്കും [CINE STARZ-CENTRAL PARKWAY MALL 377 Burnhamthorpe Rd East, Mississauga ON L4Z 1C7].

Leave a Reply