jio 800x100
jio 800x100
728-pixel-x-90
<< >>

വര്‍ഗ്ഗീയതക്കെതിരെ കാവലാള്‍

സംസ്ഥാനത്തെ 14-ാം നിയമനിര്‍മാണ സഭ ആര് നയിക്കുമെന്ന്തിന്റെ ഫലം വ്യക്തമാക്കുന്നത് കേരളം വര്‍ഗീയതയ്ക്കും അഴിമെതിക്കുമെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തുന്നുവെന്ന് തന്നെയാണ്.കേരളം കണ്ട ഏറ്റവും വലിയ അഴിമതി ആരോപണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സര്‍ക്കാരിനെതിരെ ജനം കാത്തിരുന്നു നല്‍കിയ മറുപടിയാണിത്.നാല് മന്ത്രിമാരുടെയും സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും തോല്‍വിയിലൂടെ ഇക്കാര്യം അടിവരയിടുന്നു.
ഭൂരിപക്ഷസമുദായത്തിലെ പ്രബല വിഭാഗത്തെ കൂട്ടുപിടിച്ച് ബി ജെ പി കാര്യമായി മുന്നോട്ടു പോയെന്ന് ഫലം വ്യക്തമാക്കുന്നുണ്ടെങ്കിലും അതിനെ അതിജീവിക്കാന്‍ കേരള ജനത തങ്ങളുടെ സമ്മതിദാനം സമര്‍ത്ഥമായി വിനിയോഗിച്ചെന്നത് പല വന്‍കുതിപ്പിന്റെ അവകാശവാദങ്ങളെയും നിഷ്പ്രഭമാക്കുന്നു.അഞ്ചാം മന്ത്രിയെന്ന ഭീഷണിക്ക് വഴങ്ങി മലബാര്‍ ബെല്‍റ്റിലെ ന്യൂനപക്ഷ വിഭാഗത്തെ എന്നെന്നും കൈപ്പിടിയിലൊതുക്കാം എന്ന വ്യാമോഹത്തിനു കനത്ത മറുപടിയാണ് ഇടതിന്റെ മലബാറിലെ വിജയം വ്യക്തമാക്കുന്നത്.മുസ്ലിം വോട്ടുബാങ്കുകള്‍ ഇടത്തേക്ക് ഒഴുകുന്നതിനാണ് തെരഞ്ഞെടുപ്പ് ഫലം സാക്ഷ്യം വഹിച്ചത്.ഇന്ത്യയിലാകെ അലയടിക്കുന്ന വര്‍ഗ്ഗീയ രാഷ്ട്രീയത്തിന് കാവലാളാകാന്‍ ഇടതുപക്ഷത്തിന് മാത്രമേ കരുത്തുണ്ടാകുവെന്നതിന്റെ വ്യക്തമായ സൂചനയാണ് വയനാട്ടിലെയും കോഴിക്കോട്ടെയും ഇടതു വിജയങ്ങള്‍ കാട്ടിത്തരുന്നത്.
ന്യൂനപക്ഷ പ്രീണനങ്ങള്‍ അക്കമിട്ട് നിരത്ത ഭൂരിപക്ഷ കോട്ടകളില്‍ താമര വിരിയിക്കാം എന്ന വ്യാമോഹത്തിന് ചുട്ട മറുപടി നല്‍കുന്നതാണ് എല്‍ ഡി എഫിന്റെ തൃശ്ശൂരിലെ സമ്പൂര്‍ണ്ണ വിജയവും തെക്കന്‍ കേരളത്തിലെ സിംഹ ഭൂരിപക്ഷവും വ്യക്തമാക്കുന്നത്.തലസ്ഥാന ജില്ലയിലും കൊല്ലത്തും ആലപ്പുഴയിലും ബി ഡി ജെ എസുമായി ബി ജെ പി ഉണ്ടാക്കിയ സഖ്യം നിര്‍ണ്ണായകമാകുമെന്ന് കരുതിയവര്‍ക്കെല്ലാം അടിതെറ്റി.മലബാറിനൊപ്പം കേരളത്തിന്റെ ഭൂരിപക്ഷ സമുദായം ഒന്നടങ്കം വര്‍ഗ്ഗീയ ചേരിയെ തികഞ്ഞ മതേതരത്ത്വത്തെ പിന്തുണച്ച് മറുപടി പറഞ്ഞു.മദ്ധ്യകേരളത്തില്‍ വര്‍ഗ്ഗീയ പ്രശ്‌നങ്ങളേതുമേശിയില്ലെങ്കിലും ആരോപണ വിധേയര്‍ക്ക് മറുപടി പറയാന്‍ വോട്ടര്‍മാര്‍ മടിച്ചില്ല.വലിയ ഭൂരിപക്ഷത്തോടെ യു ഡി എഫ് ജയം പതിവാക്കുന്ന ഇവിടെ ശക്തമായ വെല്ലുവിളിയുയര്‍ത്താന്‍ എല്‍ ഡി എഫിനായതിന്റെ കാരണവും ഇതുതന്നെ.
ആരോപണ വിധേയരായ പല പ്രമുഖരും സുരക്ഷിതരായെങ്കിലും സംസ്ഥാനം കണ്ട നാണംകെട്ട ആരോപണങ്ങളെ പലദിവസങ്ങളിലും വാര്‍ത്താ ചാനലുകളിലെ രാത്രിചര്‍ച്ചകളില്‍ ന്യായികരിക്കാനെത്തുന്നവര്‍ അമ്പേ പരാജയപ്പെട്ടു.ആരോപണങ്ങള്‍ക്ക് ഇതിലും വലിയൊരു മറുപടി കേരള ജനത നല്‍കാനില്ല.
ബി ജെ പിക്ക് എന്നും വ്യക്തമായ വോട്ടുബാങ്ക് തലസ്ഥാന ജില്ലയിലുണ്ട്.ഇത് അവര്‍ പലപ്പോഴും അവസരവാദമനുസരിച്ച് പ്രയോജനപ്പെടുത്തുന്നതും കേരളത്തില്‍ പാര്‍ട്ടി പ്രവര്‍ത്തിച്ചു തുടങ്ങിയതു മുതല്‍ കണ്ടുവരുന്നതാണ്.ഇക്കുറി അത് മറയില്ലാതെ ഉപയോഗിക്കുകയും ദേശീയ തലത്തില്‍ എന്‍ ഡി എയുടെ ഏറ്റവും വലിയ എതിരാളി ശക്തനല്ലാത്തെ പോരാളിയെ നിയോഗിച്ചത് താമര വിരിയാന്‍ കാരണമായി.അതിനെ വര്‍ഗ്ഗീയ ശക്തിയുടെ ഉദയമായി കരുതുന്നെങ്കില്‍ സംസ്ഥാനത്തൊട്ടാകെ അലയടിച്ച തരംഗത്തില്‍ ഒലിച്ചുപോകുന്നത്രയേയുള്ളു.
INDIANEWS24.COM

Leave a Reply