728-pixel-x-90-2-learn
728-pixel-x-90
<< >>

വര്‍ക്കല എസ് എന്‍ കോളേജ് എസ് എന്‍ ഡി പിക്ക് നഷ്ടമാകുന്നു

ആറ്റിങ്ങൽ: എസ് എന്‍ ഡി പിയുടെ നേതൃത്വത്തിലുള്ള എസ്.എൻ. ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന വര്‍ക്കല ശിവഗിരി എസ് എന്‍ കോളെജിന്റെ കെട്ടിടവും 30 ഏക്കർ സ്ഥലവും ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിന് ഒഴിഞ്ഞു നല്‍കാന്‍ ആറ്റിങ്ങൽ സബ് കോടതി വിധിച്ചു. എസ് എന്‍ കോളേജിന്റെ പ്രവർത്തനങ്ങൾക്ക് തടസമുണ്ടാകില്ല എന്ന് വിധി പുറപ്പെടുവിച്ച ആറ്റിങ്ങൽ സബ് ജഡ്ജി വിനോദ് പ്രസ്താവിച്ചു.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന് കെട്ടിടവും സ്ഥലവും വിട്ടുകൊടുക്കുമ്പോൾ കെട്ടിടങ്ങളുടെ നിർമ്മാണചെലവായി രണ്ട് കോടി രൂപ എസ്.എൻട്രസ്റ്റിന് നൽകണമെന്നും വിധിയിൽ പറയുന്നു. ശ്രീ നാരായണ കോളേജ് സ്ഥിതിചെയ്യുന്ന 30 ഏക്കർ ഭൂമി കോളേജ് നിർമ്മിച്ച് നടത്തുന്നതിനായി ധർമ്മ സംഘം ട്രസ്റ്റ് 1953ൽ നൽകിയതാണ്. 50 വർഷത്തെ പാട്ടത്തിനാണ് ഇത് എസ്.എൻ. ട്രസ്റ്റിന് കൈമാറിയത്. ഇതിന്റെ കാലാവധി 2003 ൽ അവസാനിച്ചു. പാട്ട കാലാവധി നീട്ടിക്കിട്ടുന്നതിന് എസ്.എൻ.ട്രസ്റ്റ് ധർമ്മ സംഘം ട്രസ്റ്റിന് അപേക്ഷ നൽകിയിരുന്നില്ല. ഇതേത്തുടർന്നാണ് ഭൂമി വിട്ടു കിട്ടണമെന്ന് ധർമ്മ സംഘം ട്രസ്റ്റ് ആവശ്യപ്പെട്ടത്. എന്നാൽ എസ്.എൻ.ട്രസ്റ്റ് ഇത് അംഗീകരിച്ചില്ല. തുടർന്ന് ശിവഗിരി മഠത്തിലെ സന്യാസിമാരുടെ ധർമ്മ സംഘം ട്രസ്റ്റ് ആറ്റിങ്ങൽ സബ് കോടതിയിൽ കേസ് ഫയ‍ൽ ചെയ്യുകയാണ് ഉണ്ടായത്.

ശിവഗിരി ഹൈസ്കൂള്‍,വര്‍ക്കല മിഷന്‍ ഹോസ്പിറ്റല്‍ തുടങ്ങി വിവിധ സ്ഥാപനങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വര്‍ക്കലയിലെ ശിവഗിരി മഠം ഉള്‍പ്പെടെ നിരവധി ആത്മീയ കേന്ദ്രങ്ങളും ശ്രീനാരായണ ഗുരുവിന്റെ ശിഷ്യഗണങ്ങളായ സന്ന്യാസിമാര്‍ നേതൃത്വം നല്‍കുന്ന ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.സ്വാമി ഋതംബരാനന്ദയാണ് ധര്‍മ്മ സംഘം ട്രസ്റ്റിന്‍റെ ജനറല്‍ സെക്രട്ടറി.

INDIANEWS TVM

sivagiri new

 

Leave a Reply