728-pixel-x-90-2-learn
728-pixel-x-90
<< >>

വര്‍ക്കലയ്ക്ക് എട്ടാം സ്ഥാനം : ദി ഗാര്‍ഡിയന്‍ – യു. കെ.

ഗാർഡിയനിൽ വർക്കലക്ക് പ്രമുഖ സ്ഥാനം 
ദുബായ്  : ഇംഗ്ലണ്ടിലെ പ്രമുഖ പത്രമായ ദി ഗാർഡിയൻ, ലോകത്തിലെ “30 of the best bargain adventures in 2013“ ലിസ്റ്റിൽ വര്ക്കലയ്ക്ക്  എട്ടാം സ്ഥാനം നല്കിയിരിക്കുന്നു. കോസ്റ്ററിക്ക, സൈബീരിയൻ റെയിൽ ഇൻ റഷ്യ എന്നിവ  യഥാക്രം ഒന്നും രണ്ടും സ്ഥാനത്താണ്. ശ്രീലങ്ക , കംബോഡിയ , ബാലി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളും ലിസ്റ്റിൽ വര്‍ക്കലയ്ക്ക് മുന്‍പായി ഇടം നേടിയിട്ടുണ്ട്. 2001  ന് ശേഷം ഇത് ആദ്യമായാണ്  ഗാർഡിയൻ പത്രം കേരളത്തിന്‌ ഇത്ര പ്രാധാന്യം നല്‍കിയിരിക്കുന്നത്. പക്ഷെ, അന്ന്  ‘Must go’ ലിസ്റ്റിൽ സ്ഥാനം പിടിച്ചിരുന്നത് കോവളവും തിരുവനന്തപുരവും ആയിരുന്നു. മനോഹരമായ ബീച്ചും , പ്രകൃതി കനിഞ്ഞു നല്കിയ കുന്നുകളും, നിലവാരമുള്ള ആയുർവേദ – പ്രകൃതി ചികിത്സാ കേന്ദ്രങ്ങളുമാണ്  വര്ക്കലയ്ക്ക്  ഈ സ്ഥാനത്തിനു അര്ഹത നേടി കൊടുത്തത്.

വർക്കലയുടെ ഈ സ്ഥാന ലബ്ധി അപ്രതീക്ഷിതമല്ലെന്നും നിലവാരമുള്ള ഹോട്ടലുകളുടെയും ഭക്ഷണശാലകളുടെയും  കുറവുകൾ നികത്തിയാൽ  ഏതൊരു സഞ്ചാരിയെയും ആകര്‍ഷിക്കുവാന്‍ സാധിക്കുന്ന  ലോകോത്തര വിനോദ സഞ്ചാര കേന്ദ്രമായി വർക്കല മാറുമെന്നും അബുദാബിയിലെ പ്രമുഖ ടൂര്‍ കണ്‍സള്‍ട്ടന്റായ  നാസിം മുഹമ്മദ്‌ അഭിപ്രായപ്പെട്ടു.

INDIANEWSTEAM GULF www.indianews24.comVarkala

Attachments may be unavailable. Learn more

One Response to വര്‍ക്കലയ്ക്ക് എട്ടാം സ്ഥാനം : ദി ഗാര്‍ഡിയന്‍ – യു. കെ.

  1. smitha Reply

    November 12, 2013 at 5:39 AM

    great

Leave a Reply