മുംബൈ: കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ വരുന്ന സെപ്റ്റംബറില്‍ നിശ്ചയിച്ചിരുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഉപേക്ഷിച്ചു. ടൂര്‍ണമെന്റ് ഉപേക്ഷിക്കുന്ന കാര്യം ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് അധ്യക്ഷന്‍ സൗരവ് ഗാംഗുലിയാണ് അറിയിച്ചത്. വിക്രാന്ത് ഗുപ്തയുമായി നടത്തിയ ഇന്‍സ്റ്റഗ്രാം ചാറ്റിലായിരുന്നു ഗാംഗുലിയുടെ വെളിപ്പെടുത്തല്‍. ജൂലായ് ഒന്‍പതിന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) യോഗം ചേരാനിരിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടായേക്കും.
INDIANEWS24 CRICKET DESK