728-pixel-x-90-2-learn
728-pixel-x-90
<< >>

വരുന്ന രണ്ടാംശനിയും ഞായറും ബാങ്കുകൾ പ്രവർത്തിക്കും

ന്യൂഡൽഹി: രാജ്യത്ത് പിൻവലിച്ച നോട്ടുകൾ മാറ്റിവാങ്ങാനുള്ള തിരക്കുകൾ കണക്കിലെടുത്ത് 12,13 തീയതികളിൽ ബാങ്കുകളെല്ലാം തുറന്നു പ്രവർത്തിക്കും.റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർ ബി ഐ) ബുധനാഴ്ച ഔദ്യോഗികമായി അറിയിച്ചതാണിക്കാര്യം,

വരുന്ന 12 ഉം 13 ഉം രണ്ടാം ശനിയും ഞായറും ആണെങ്കിലും പതിവ് പ്രവൃത്തി ദിനം പോലെ രാജ്യത്തെ എല്ലാ ബാങ്കുകളും പ്രവർത്തിക്കണമെന്നാണ് ആർ ബി ഐ ആവശ്യപ്പെട്ടിരിക്കുന്നത്.സാധാരണ രണ്ടാം ശനിയാഴ്ച ബാങ്കുൾക്ക് അവധിയാണ്. എന്നാൽ ഇപ്പോഴത്തെ പ്രത്യേക സാഹചര്യം പ്രമാണിച്ചാണ് റിസർവ് ബാങ്കിന്റെ നടപടി.

500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ച ബാങ്കുകള്‍ തുറന്നിരുന്നില്ല. രണ്ടു ദിവസം എല്ലാ എടിഎമ്മുകളും പ്രവര്‍ത്തന രഹിതമാണ്. പുതിയ 500, 2000 രൂപ നോട്ടുകള്‍ വെള്ളിയാഴ്ച മുതല്‍ എടിഎമ്മുകളില്‍ ലഭ്യമാകും.

INDIANEWS24.COM NEWDELHI

 

Leave a Reply