728-pixel-x-90-2-learn
728-pixel-x-90
<< >>

വരുന്നൂ, ഫഹദിന്‍റെ ദില്‍വാലേ…

ദിൽവാലേ ദുൽഹനിയാ ലേ ജായേംഗേ വീണ്ടും വരുന്നു. വാർത്ത കേട്ട് ചിത്രം ബോളിവുഡിലാണെന്ന് തെറ്റിദ്ധരിക്കരുത്. ഷാരൂഖും കജോളുമല്ല അതിൽ അഭിനയിക്കുന്നതും. മലയാളത്തിന്‍റെ സ്വന്തം ഫഹദ് ഫാസിലിന്‍റെ പുതിയ ചിത്രമാണ് ദിൽവാലേ ദുൽഹനിയാ ലേ ജായേംഗേ. എസ്കേപ്പ് ഫ്രം ഉഗാണ്ടയ്ക്കു ശേഷം രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സംവിധായകൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്‍റെ അണിയറ പ്രവർത്തനങ്ങൾ നടക്കുന്നതേയുള്ളൂ. ഫഹദും രാജേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ഒരു ഇന്ത്യൻ പ്രണയകഥയുടെ വിജയത്തിൽ നിൽക്കുന്ന ഫഹദ് കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ സിനിമകളിൽ നായകനായ നടനും കൂടിയാണ്. ചിത്രത്തിന്‍റെ കൂടുതൽ വിശേഷങ്ങൾക്കായി കാത്തിരിക്കാം.

ASH-INDIANEWS24

Leave a Reply