728-pixel-x-90-2-learn
728-pixel-x-90
<< >>

വരുന്നു വേഗം കൂടിയ രാജ്ധാനി എക്‌സ്പ്രസ്; ലക്ഷ്യം മണിക്കൂറില്‍ 130 കിലോമീറ്റര്‍

മുംബൈ: ദീപാവലി മുതല്‍ മുംബൈയ – ഡല്‍ഹി രാജ്ധാനി എക്‌സ്പ്രസിന് വേഗം കൂടും. നിലവില്‍ 17 മണിക്കൂര്‍ വരെയെടുക്കുന്ന ട്രെയിന്‍ 13 മണിക്കൂര്‍ കൊണ്ട് എത്താവുന്ന വിധത്തിലാകും.

മുംബൈയിലെ ബാന്ദ്രയില്‍ നിന്നും ഡല്‍ഹിയിലെ നിസ്സാമുദ്ദീന്‍ വരയുള്ളരാജ്ധാനി എക്‌സ്പ്രസിലാണ് വേഗത കൂടിയ പുതിയ ട്രെയിന്‍ പരീക്ഷിക്കുന്നത്. ഈ റൂട്ടില്‍ നിലവില്‍ രണ്ട് രാജധാനി എക്‌സ്പ്രസ് ട്രെയിനുകളാണുള്ളത്. ആഗസ്റ്റ് ക്രാന്തി രാജധാനിയും മുംബൈ സെന്‍ട്രല്‍ – ഡല്‍ഹി രാജധാനിയും. 1,377 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ മണിക്കൂറില്‍ ശരാശരി 80 കിലോമീറ്റര്‍ വേഗത്തിലാണ് ട്രെയിന്‍ പോകുന്നത്. ഇത് 90-95 കിലോ റാക്കാനാണ് തീരുമാനം. 24 കോച്ചും രണ്ടു എഞ്ചിനുകളുമുള്ള ട്രെയിന്‍ ഉടന്‍ ട്രയല്‍ റണ്‍ നടത്തും.

അധികം താമസിയാതെ ഈ ട്രെയിന്‍ 130 കിലോമീറ്റര്‍ വേഗത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറയുന്നു. പുതിയ ട്രെയിനില്‍ ഉപയോഗിക്കുന്ന ലിഫ്‌ഹോഫ്മാന്‍ കോച്ച് മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗത്തില്‍ വരെ പോകാന്‍ ശേഷിയുള്ളതാണ്.

INDIANEWS24.COM Mumbai

Leave a Reply