728-pixel-x-90-2-learn
728-pixel-x-90
<< >>

വരുന്നത് വിറപ്പിക്കുന്ന ‘വിന്‍റര്‍’

ടൊറന്റോ: ജാക്കറ്റുകളും വിന്‍റര്‍ ബൂട്ടുകളും തയ്യാറാക്കി കരുതിയിരുന്നോളൂ, കാത്തിരിക്കുന്നത് കൊടുംതണുപ്പും മഞ്ഞും. വരുന്ന മഞ്ഞുകാലം കാനഡയുടെ  മിക്ക ഭാഗങ്ങളിലും കഠിനമായിരിക്കുമെന്നാണ് പ്രമുഖ കാലാവസ്ഥാനിരീക്ഷകരുടെ പ്രവചനം. വെതര്‍ നെറ്റ് വര്‍ക്ക്, അക്യു വെതര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്.

ഒണ്ടാരിയോ ഉള്‍പ്പെടുന്ന കിഴക്കന്‍ കാനഡയില്‍ വരുന്ന സീസണില്‍ തണുപ്പും മഞ്ഞുവീഴ്ചയും കൂടുതലായിരിക്കുമെന്ന് ഈ കാലാവസ്ഥാ വെബ്സൈറ്റുകള്‍ പ്രവചിക്കുന്നു. കഴിഞ്ഞ വര്‍ഷം മഞ്ഞുകാലം മൃദുവായിരുന്നത് പസഫിക് സമുദ്രത്തില്‍ ഉടലെടുത്ത എല്‍ നിനോയുടെ സാന്നിധ്യം കൊണ്ടായിരുന്നു. എന്നാല്‍, ഇത്തവണ എല്‍ നിനോയ്ക്കുള്ള സാധ്യത കുറവാണെന്നാണ് നിഗമനം. അതിനാല്‍ കിഴക്കന്‍ കാനഡയില്‍ ഇത്തവണ വന്‍തോതിലുള്ള മഞ്ഞുവീഴ്ചയും അതിശൈത്യവും അനുഭവപ്പെടും. പ്രമുഖ നഗരങ്ങളായ മോണ്ട്രിയല്‍, ഓട്ടവ, ക്യുബക് എന്നിവിടങ്ങള്‍ മഞ്ഞില്‍ മുങ്ങും. ഇവയെ അപേക്ഷിച്ച് ഭേദമാണെങ്കിലും ടൊറന്റോയിലും ഈ മഞ്ഞുകാലം ദുരിതപൂര്‍ണ്ണമായിരിക്കുമെന്നാണ് പ്രവചനം.

ജനുവരി, ഫെബ്രുവരി മാസങ്ങളിലാകും കാലാവസ്ഥ കൂടുതല്‍ മോശമാകുക. സസ്കാച്യൂന്‍, ആല്‍ബര്‍ട്ട, മാനിറ്റോബ എന്നിവിടങ്ങളില്‍ ഇതിനകംതന്നെ മഞ്ഞുകാലം തുടങ്ങിക്കഴിഞ്ഞു. വടക്കന്‍ മാനിറ്റോബയില്‍ ഈ മാസമാദ്യം 40 സെന്റീമീറ്റര്‍ മഞ്ഞ് വീണിരുന്നു.

Leave a Reply