jio 800x100
jio 800x100
728-pixel-x-90
<< >>

വരത്തന്റെ “പടയോട്ടം” ഒപ്പം ചാലക്കുടിക്കാരന്‍ ചങ്ങാതിയും

സ്വയം സദാചാര പോലീസ് ചമയുകയും ഒപ്പം അപരന്‍റെ സ്വകാര്യതയിലേക്ക് കണ്ണുനട്ടിരിക്കുന്ന ലൈംഗിക അരാജകത്വത്തിന്റെയും നേർക്ക് തുറുന്നുവെച്ച കണ്ണാണ് അമല്‍ നീരദിന്റെ വരത്തന്‍.ഇതൊരു അമൽ നീരദ് ചിത്രമെന്ന് പൂർണമായി പറയാം.ഇയോബിന്റെ പുസ്തകത്തിന് ശേഷമുള്ള വരത്തൻ മിന്നുന്ന ബോക്സ്‌ഓഫീസ്‌ വിജയമാണ് നേടുന്നത്.വന്ന് കൂടിയവരെല്ലാം അപരിചിതരാണെന്നും അവരുടെ സ്വകാര്യത തങ്ങളുടെ ഔദാര്യമാണെന്നും കരുതുന്ന കേരളത്തിലെ ഏത് നഗര, ഗ്രാമ സമൂഹത്തോടും നമുക്ക് വരത്തനെ ചേര്‍ത്ത് വായിക്കാം.മലയാള സിനിമയിൽ ഇന്നേവരെ പറഞ്ഞു വച്ച നാട്ടിപുറത്തിന്റെ  നന്മയെന്ന മിത്ത് ഒന്നിളക്കാന്‍ വരത്തനിലൂടെ  അമല്‍ നീരദിന് കഴിഞ്ഞിട്ടുണ്ട്.ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിനു  മനോഹരമായ ഹൈറേഞ്ചിന്റെ ദൃശ്യഭംഗി മാറ്റ് കൂട്ടുന്നു,വരത്തനായി എത്തുന്ന ഫഹദ് ഫാസില്‍ തന്നെയാണ് ചിത്രത്തിന്റെ ഹൈ ലൈറ്റ്.ഒപ്പം നായികയായി എത്തുന്ന ഐശ്വര്യ ലക്ഷ്മിയും ഷറഫുദീനും ദിലീഷ് പോത്തനും വിജിലേഷും ഷോബി തിലകനുമൊക്കെ തങ്ങളുടെ വേഷങ്ങള്‍ ഗംഭീരമാക്കി.അമല്‍ നീരദിന് ക്യാമറയുമായി പിന്തുണ നല്‍കിയ ലിറ്റിൽ സ്വയംപ്, തിരക്കഥയെഴുതിയ സുഹാസ് ഷറഫ്, ആർട്ട് ഡയറക്ടർ അനീസ് നാടോടി തുടങ്ങിയവരെല്ലാം വരത്തനെ അവിസ്മരണീയമാക്കി.ഇപ്പോഴും പ്രദര്‍ശന ശാലകള്‍ നിറച്ചു കൊണ്ടിരിക്കുന്ന വരത്തന്‍ അമ്പതു കോടി കടക്കും എന്നുറപ്പായി.

ചെങ്കൽ രഘുവിന്റെയും കൂട്ടരുടെയും  പടയോട്ടം

Padayottamമലയാളത്തിലെ ആദ്യത്ത 70 എം എം ചിത്രമായ 1982 ല്‍ എത്തിയ നവോദയയുടെ ക്ലാസിക് ചിത്രമായ  പടയോട്ടം എന്ന ടൈറ്റില്‍ കടമെടുത്തെത്തിയ റഫീഖ് ഇബ്രാഹിമിന്റെ പടയോട്ടം ഒരു ക്ലാസിക് ചിത്രമൊന്നുമല്ലെങ്കിലും  മികച്ച  ഒരു ആക്ഷന്‍ കോമഡി ചിത്രമാണ്.ചെങ്കല്‍ രഘു എന്ന കഥാപാത്രമായെത്തുന്ന ബിജു മേനോന്റെ പടയോട്ടം പ്രേക്ഷകര്‍ ഏറ്റെടുത്തു.സിനിമയുടെ ആദ്യാവസാനം വരെ  ചിരിയുടെ മാലപ്പടക്കത്തിനു തിരി കൊളുത്താന്‍ റഫീഖ് ഇബ്രാഹിമിന് കഴിഞ്ഞു.ബിജു മേനോനൊപ്പം ബേസിൽ ജോസഫ്, ദിലീഷ് പോത്തൻ, സുധി കോപ്പ, സൈജു കുറുപ്പ്, ആനന്ദ് രാധാകൃഷ്ണൻ എന്നിവര്‍ കൂടി ചേര്‍ന്ന പടയോട്ടം പ്രേക്ഷകനെ മുഷിപ്പിക്കില്ല.അരുൺ എ ആറും അജയ് രാഹുലും ചേർന്നൊരുക്കിയ തിരക്കഥയും  സതീഷ് കുറുപ്പിന്റെ മികവുറ്റ ഛായാഗ്രഹണവും പ്രശാന്ത് പിള്ളയുടെ സംഗീതവും പ്രേക്ഷകനെ രസിപ്പിക്കുന്നതിൽ വിജയം കൈവരിച്ചിട്ടുണ്ട്.കുടുംബപ്രേക്ഷകരടക്കം എല്ലാവർക്കും ഒരേപോലെ ചിരിച്ചാസ്വദിക്കാവുന്ന ഒരു ചിത്രം തന്നെയാണ് പടയോട്ടം.

ChalakkudikkaranChangathiചാലക്കുടിക്കാരന്‍ ചങ്ങാതി

മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട  കലാഭവൻ മണി എന്ന നക്ഷത്രത്തിന്റെ ജീവിതം മരണാനന്തരം വെള്ളിത്തിരയിലേക്ക് പകർത്തുക എന്ന ശ്രമകരമായ ദൌത്യം വിജയിപ്പിക്കുന്നതില്‍ മണിയുടെ  പ്രിയസംവിധായകൻ വിനയൻ ഏറെക്കുറെ വിജയിച്ചിരിക്കുന്നു.മണിയായി പകര്‍ന്നാടനുള്ള ശാരീരിക മികവ് ഇല്ലെങ്കില്‍പ്പോലും രാജാമണി(സെന്തിൽ കൃഷ്ണ)യുടെ കലാഭവന്‍ മണിയെ അനുസ്മരിപ്പിക്കുന്ന രാജമാണി എന്ന കഥാപാത്രമായുള്ള വെള്ളിത്തിര അരങ്ങേറ്റം പാഴായില്ല.തൻമയത്തത്തോടെ രാജാമണിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ രാജാമണിക്ക് സാധിച്ചു. മലയാള സിനിമ ലോകത്തിന്റെ പിന്നാമ്പുറക്കഥകൾ ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിലൂടെ വിനയൻ വ്യക്തമായി പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നുണ്ട്.മണിയുടെ ജീവിതം വെള്ളിത്തിരയിൽ എത്തുമ്പോൾ അത് സംവിധായകൻ വിനയന്റെ കൂടി ജീവിതമാവുകയാണ്. വിലക്കുകൾ ശാപമായി മാറിയ ഒരു കാലത്തെക്കൂടി വ്യക്തമായി വിനയൻ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു. ഒരു പക്ഷേ ചിത്രത്തിലെ ചില രംഗങ്ങൾ വിവാദത്തിനു കൂടി വഴി തുറക്കാനും സാധ്യതയുണ്ട്. കലാഭവൻ മണിയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച വിവാദ വിഷയങ്ങൾ എല്ലാം തന്നെ ചിത്രത്തിൽ പരാമർശിക്കപ്പെട്ടു പോകുന്നു എന്നതും ശ്രദ്ധേയമാണ്.സൗഹൃദം ഒരു മനുഷ്യന് എത്രത്തോളം ബലവും ബലഹീനതയുമാണെന്ന് മണിയുടെ ജീവിതം വ്യക്തമാക്കുന്നു. സലിം കുമാര്‍,ധര്‍മ്മജന്‍ ബോള്‍ഗാട്ടി,സുധീർ കരമന,കോട്ടയം നസീര്‍,ജോജു മാള,രമേഷ് പിഷാരടി,കൊച്ചുപ്രേമന്‍,ജോയ് മാത്യു,ഹണി റോസ്, കൃഷ്ണ തുടങ്ങിയവരും അവരുടെ കഥാപാത്രങ്ങൾ ഭംഗിയായി അവതരിപ്പിച്ചു.

കറുപ്പിന്റെ വര്‍ണ്ണ വിവേചനം ഇന്നും ശക്തമായിത്തുടരുന്നു എന്ന് അടിവരയിടുന്ന ചിത്രം കലാകാരന്മാര്‍ സ്വകാര്യ ജീവിതത്തില്‍ പുലര്‍ത്തേണ്ട അച്ചടക്കത്തെയും സംശുദ്ധതയെയും ഓര്‍മ്മപ്പെടുത്തുന്നു.അപകര്‍ഷതാബോധം വ്യക്തിപരമായ ദൌര്‍ബല്യങ്ങള്‍ക്ക് വളമാകരുതെന്നു മണിയുടെ അകാല നിര്യാണം നമ്മെ  പഠിപ്പിക്കുന്നു.

INDIANEWS24 MOVIE DESK

Leave a Reply