jio 800x100
jio 800x100
728-pixel-x-90
<< >>

വരണമാല്യം ചാര്‍ത്താന്‍ നേരം ചെക്കന്‍ ആശുപത്രിയിലായി; കണ്ടവനെ പിടിച്ചു കെട്ടിച്ചു

മുഹൂര്‍ത്ത നേരത്ത് വരന് ജന്നികയറി ആശുപത്രിയിലായി.വരണമാല്യം ചാര്‍ത്താന്‍ ഒരുങ്ങിയിറങ്ങിയ വധു വിവാഹമില്ലാതെ കതിര്‍മണ്ഡപത്തില്‍ നിന്നിറങ്ങില്ലെന്ന് തീരുമാനിച്ചു.കല്യാണം കൂടാനെത്തിയ മറ്റൊരു യുവാവിനെ പിടിച്ചു കെട്ടിച്ചു.എല്ലാം മംഗളമായി പര്യവസാനിച്ചെന്നു തോന്നിയ നേരത്ത് വിവാഹം നിശ്ചയിച്ചിരുന്ന വരനും കൂട്ടരുമെത്തി.വധുവിന്റെ ആളുകളുമായി കൂട്ടതല്ലായി.ഒടുവില്‍ പോലീസ് ഇടപെടേണ്ടി വന്നു.

മൊറാദാബാദിലെ റാംപുരില്‍ കിഷോര്‍ എന്ന യുവാവിന്റെയും 23കാരി ഇന്ദിരയുടെയും വിവാഹമാണ് കൂട്ടപൊരിച്ചിലില്‍ കലാശിച്ചത്.ഒരുക്കിവച്ച വിവാഹമണ്ഡപത്തില്‍ വധുവും വരനും അണിഞ്ഞൊരുങ്ങിയ നേരത്താണ് കല്യാണം കഴിക്കാനെത്തിയ മണവാളന് ജന്നി വന്നത്.മുഹൂര്‍ത്ത നേരത്ത് സംഭവിച്ച ഈ അത്യാഹിതത്തെ തുടര്‍ന്ന് വരന്റെ ആളുകള്‍ യുവാവിനെയുമെടുത്ത് ആശുപത്രിയില്‍ കൊണ്ടുപോയി.അണിഞ്ഞൊരുങ്ങി കതിര്‍മണ്ഡപത്തിലെത്തിയ താന്‍ വിവാഹമില്ലാതെ മടങ്ങില്ലെന്ന നിലപാടിലായി വധു.രോഗിയാണെന്ന വിവരം മറച്ചുവച്ച് കല്യാണം നടത്താന്‍ നോക്കിയ ആളുകളുമായി ഇനി ബന്ധം സ്ഥാപിക്കാനാകില്ലെന്നും തീരുമാനിച്ചു.അങ്ങനെ കല്യാണം കൂടാനെത്തിയവരുടെ കൂട്ടത്തില്‍ പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ തയ്യാറുള്ളവരുണ്ടോയെന്ന് തിരക്കി.കല്യാണം കൂടാനെത്തിയ ഹര്‍പാല്‍ സിംഗ് വരനാകാന്‍ തയ്യാറായി.ബന്ധുക്കള്‍ തമ്മില്‍ കൂടിയാലോചന നടത്തി.ഒടുവില്‍ ജീന്‍സും സ്‌റ്റൈലന്‍ ഷര്‍ട്ടുമൊക്കെയിട്ട് അടിപൊളി വേഷത്തിലെത്തിയ യുവാവ് വെറൈറ്റി മണവാളനായി കല്യാണം കഴിച്ചു.

താമസിയാതെ യഥാര്‍ത്ഥ വരനും കൂട്ടരും തിരിച്ചെത്തി. യുവതിയെ കല്യാണം കഴിച്ചു തരണമെന്ന് ആവശ്യപ്പെട്ട് നിര്‍ബന്ധം പിടിച്ചു. കല്യാണത്തിനു പുറപ്പെട്ട തനിക്ക് വധുവില്ലാതെ നാട്ടിലേക്ക് ചെല്ലാനാവില്ലെന്നായി യുവാവ്. എന്നാല്‍, വധുവും വീട്ടുകാരും വഴങ്ങിയില്ല.അതോടെ വാക്കേറ്റമായി, കൈയ്യാങ്കളിയായി. സദ്യക്കൊരുക്കിയ വിഭവങ്ങള്‍ വായുവിലൂടെ പറന്നു. വിളമ്പേണ്ടതിനും കഴിക്കേണ്ടതിനും പകരം ആളുകള്‍ പരസ്പരം ദേഹത്തേക്ക് വലിച്ചെറിഞ്ഞു. അരിശം തീരാതെ വന്നവര്‍ കൈയില്‍ കിട്ടിയതെടുത്ത് തല്ലാനും മടിച്ചില്ല.ഒടുവില്‍ പൊലീസ് ഇടപെട്ടു.എന്തായാലും വധു തന്റെ നിലപാടില്‍ ഉറച്ചുനിന്നു.വരനും കൂട്ടരും വെറുംകൈയോടെ മടങ്ങി.

INDIANEWS24 MORADABADH

Leave a Reply