728-pixel-x-90-2-learn
728-pixel-x-90
<< >>

വയസ്സ് 81, പത്താംക്ലാസ്‌ തോല്‍ക്കുന്നത് 46-ാം തവണ

ജയ്പൂര്‍:രാജസ്ഥാനിലെ 81 കാരനായ വൃദ്ധന്‌ പത്താം ക്ലാസ് പരീക്ഷയില്‍ ഇക്കുറിയും ജയിക്കാനായില്ല.ഇത് 46-ാം തവണയാണ് ശിവ് ചരണ്‍ യാദവ് പരീക്ഷയെഴുതുന്നത്.

അല്‍വാര്‍ ജില്ലയില്‍ നിന്നുള്ള ശിവ് ചരണ്‍ ആകെ ജയിച്ചിരിക്കുന്നത് സോഷ്യല്‍ സ്റ്റഡീസിന് മാത്രമാണ്.അതും ജസ്റ്റ് പാസ്.മറ്റുവിഷയങ്ങള്‍ക്കൊന്നും ഇദ്ദേഹം നൂറില്‍ രണ്ടക്കം കടന്നിട്ടില്ല.തുടര്‍ച്ചയായി തോറ്റിട്ടും പരീക്ഷയെഴുതിക്കൊണ്ടിരിക്കുന്നതിന് യാദവിന് പറയാന്‍ ഒരു ശപഥത്തിന്റെ ചരിത്രമുണ്ട്.പത്താം ക്ലാസ് പാസാകുന്നത് വരെ താന്‍ വിവാഹം കഴിക്കില്ലെന്നാണ് ആ ശപഥം.ഈ വയസുകാലത്ത് വിവാഹമോഹമോ എന്ന് കൗതുകം കൊള്ളുന്നവരോട് യാദവിന് നല്ല മറുപടിയുണ്ട്.

ഇപ്പോള്‍ പത്താംക്ലാസ് പരീക്ഷയെഴുതുന്നത് പാസായി കല്യാണം കഴിക്കാനല്ല,ലോക റെക്കോഡിന് വേണ്ടിയാണ്, അദ്ദേഹം പറഞ്ഞു.അതേസമയം മുന്‍ കാലങ്ങളില്‍ വിവാഹ മോഹത്തോടെ തുടര്‍ച്ചയായി പരീക്ഷയെഴുതിയിരുന്നതും യാദവ് മറച്ചുവെക്കുന്നില്ല.പ്രായം തളര്‍ത്തുന്നുണ്ടെങ്കിലും അടുത്തവര്‍ഷവും പരീക്ഷയെഴുതുമെന്ന ഉറച്ച നിലപാടിലാണ് ഇദ്ദേഹം.

INDIANEWS24.COM Jaipur

Leave a Reply