728-pixel-x-90-2-learn
728-pixel-x-90
<< >>

വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മകൾ തേജസ്വി ബാല (2) വാഹനാപകടത്തില്‍ മരിച്ചു,ബാലഭാസ്കറും ഭാര്യയും അതീവ തീവ്ര പരിചരണ വിഭാഗത്തില്‍

തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്‍റെ  മകൾ തേജസ്വി ബാല (2) വാഹനാപകടത്തില്‍ മരിച്ചു.ബാലഭാസ്ക്കറും ഭാര്യ ലക്ഷ്മിയും സാരമായ പരിക്കുകളെ ത്തുടര്‍ന്നു അതീവ തീവ്ര പരിചരണ വിഭാഗത്തിലാണ്.ഇവരുടെ പരിക്കുകള്‍ ഗുരുതരമാണെന്ന് ഡോക്ടർ പറഞ്ഞു.തിരുവനന്തപുരം പള്ളിപ്പുറത്തു വച്ച് 4.30 ഓടെ നിയന്ത്രണം വിട്ട കാർ മരത്തിലിടിക്കുകയായിരുന്നു.ബാലഭാസ്ക്കറും കുടുംബവും തൃശൂരില്‍ നിന്ന് ക്ഷേത്രദര്‍ശനത്തിനു ശേഷം തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. നിയന്ത്രണം വിട്ട ഇന്നോവ പള്ളിപ്പുറത്തിനു സമീപം മരത്തിലിടിക്കുകയായിരുന്നു.ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണു പൊലീസ് നല്‍കുന്ന സൂചന.അപകടത്തല്‍ വാഹനത്തിന്‍റെ മുന്‍വശം പൂർണ്ണമായും തകർന്നു. ബാലഭാസ്ക്കറും ഭാര്യ ലക്ഷ്മിയും രണ്ട് വയസുകാരിയായ മകളും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഹൈവേ പൊലീസെത്തി ഇവരെ ആദ്യം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു.

INDIANEWS24 TVPM DESKbala

 

Leave a Reply