728-pixel-x-90-2-learn
728-pixel-x-90
<< >>

വയലാര്‍ അവാര്‍ഡ് സുബാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖത്തിന്‌

തിരുവനന്തപുരം:ഈ വര്‍ഷത്തെ വയലാര്‍ പുരസ്‌കാരം സുഭാഷ് ചന്ദ്രന്റെ നോവലിന്.മനുഷ്യന് ഒരു ആമുഖം എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

വയലാര്‍ രാമവര്‍മ്മ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ അവാര്‍ഡ് പ്രൊഫ. ജി വി അപ്പുക്കുട്ടന്‍ നായര്‍,പ്രൊഫ. തോമസ് മാത്യു, പ്രൊഫ. ഓമനക്കുട്ടന്‍ എന്നിവരടങ്ങിയ ജൂറിയാണ് നോവല്‍ തിരഞ്ഞെടുത്തത്.ജൂറിയുടെ ഏകകണ്ഠമായ തീരുമാനമായിരുന്നു ഇത്.128 കൃതികള്‍ പരിഗണിച്ചതില്‍ നിന്നാണ് മനുഷ്യന് ഒരു ആമുഖം തിരഞ്ഞെടുത്തത്.ഈ മാസം 27ന് വൈകീട്ട് തിരുവനന്തപുരം എ കെ ജി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പ്രഫ. എം കെ സാനു പുരസ്‌കാരം നല്‍കും.

കഴിഞ്ഞ വര്‍ഷം ഇതേ നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു.ആലുവയ്ക്കടുത്ത് കടുങ്ങല്ലൂരില്‍ 1972ല്‍ ആണ് സുഭാഷ് ചന്ദ്രന്‍ ജനിച്ചത്.എറണാകുളം സെന്റ് ആര്‍ബര്‍ട്‌സ്, മഹാരാജാസ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

INDIANEWS24.COM T V P M

Leave a Reply