728-pixel-x-90-2-learn
728-pixel-x-90
<< >>

വയനാട് ഇനി രാജ്യാന്തര ക്രിക്കറ്റ് ഭൂപടത്തില്‍ !

കല്‍പ്പറ്റ : രാജ്യാന്തര നിലവാരത്തിലുള്ള വയനാട് കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം യാഥാര്‍ഥ്യമായി.കേരള ഗവര്‍ണര്‍  നിഖില്‍കുമാര്‍ സ്റ്റേഡിയം ഇന്ന് ഉദ്ഘാടനം ചെയ്തു. കോഴിക്കോട്- ബാംഗ്ലൂര്‍ ദേശീയപാതയില്‍ മീനങ്ങാടിക്കു സമീപം കൃഷ്ണഗിരി ജങ്ഷനില്‍ നിന്ന് 100മീറ്റര്‍ അകലെയാണ് സ്റ്റേഡിയം.

 ഏഴ് കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ഈ ഹൈ ആള്‍ട്ടിട്ട്യൂഡ് ( high altitude) സ്റ്റേഡിയത്തില്‍ അഞ്ച് പിച്ചുകളാണുള്ളത്. ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയിലാണ് ഇത് കൂടാതെ ഇന്ത്യയില്‍  ഹൈ ആള്‍ട്ടിറ്റിയൂഡ് സ്റ്റേഡിയമുള്ളത്. ദക്ഷിണാഫ്രിക്കയിലെ സ്റ്റേഡിയങ്ങളെപ്പോലെ ഗ്രാസ്മൗണ്ട് രീതിയാണ് ഇവിടെയും പിന്തുടരുന്നത്.  തണുപ്പുള്ള , മഞ്ഞു മൂടിയ കാലാവസ്ഥയായതിനാല്‍ പേസ് ബൌളിങ്ങിനു അനുയോജ്യമായ  ഓസ്‌ട്രേലിയന്‍ പിച്ചുകള്‍ക്കു സമാനമായ പിച്ചുകളാണ് കൃഷ്ണഗിരിയിലും. പുല്‍ത്തകിടിയില്‍ വിശ്രമിച്ച് ക്രിക്കറ്റ് ആസ്വദിക്കാവുന്ന രീതിയിലാണ് ഗാലറി ഒരുക്കിയിരിക്കുന്നത്. ഒരേസമയം പതിനായിരത്തിലേറെ പേര്‍ക്ക് കളി കാണുവാനുള്ള  സൗകര്യമുണ്ട്. 90 മീറ്ററാണ് സ്റ്റേഡിയത്തിന്റെ വൃത്തപരിധി. രാജ്യത്തെ പ്രധാനപ്പെട്ട ടെസ്റ്റ് ക്രിക്കറ്റ് ഗ്രൗണ്ടുകളേക്കാള്‍ 20 മീറ്റര്‍ അധികമാണിത്. മഴപെയ്തു തോര്‍ന്നാല്‍ അരമണിക്കൂറിനുള്ളില്‍ കളി പുനരാരംഭിക്കാന്‍ കഴിയുന്ന വിധത്തിലാണ് സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്.

ഏതായാലും ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് വേദി കൂടി കേരളത്തിനു സ്വന്തമായതില്‍ ക്രിക്കറ്റ് അസോസിയേഷന് അഭിമാനിക്കാന്‍ വകയുണ്ട്. ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയോട് അടുത്തുകിടക്കുന്ന വേദിയെന്ന നിലയില്‍ കൃഷ്ണഗിരി സ്റ്റേഡിയം സോണല്‍ അക്കാദമിയാകാനുള്ള സാധ്യത ഏറെയാണ്‌.രഞ്ജിട്രോഫി, ദുലീപ് ട്രോഫി, ദേവ്ധര്‍ ട്രോഫി മത്സരങ്ങള്‍ക്കും അണ്ടര്‍-19 അന്താരാഷ്ട്ര മത്സരങ്ങള്‍ക്കും കൃഷ്ണഗിരി ഉടന്‍  വേദിയാവുമെന്നു ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

INDIA NEWS TEAM

.

Leave a Reply