jio 800x100
jio 800x100
728-pixel-x-90
<< >>

വയനാട്ടിൽ ഷാനവാസ് പതറുന്നു.കൊല്ലത്ത് എൻ കെ പ്രേമചന്ദ്രൻ വിജയത്തിലേക്ക്

വയനാട്ടിൽ ൽ യു ഡി എഫ്‌ സ്ഥാനാർഥി എം ഐ ഷാനവാസിന് എതിരെ എൽ ഡി എഫ് സ്ഥാനാർഥി സത്യൻ മൊകേരി ആറായിരത്തിലധികം വോട്ടുകൾക്ക് മുന്നിലാണ് ഇപ്പോൾ.ഷാനവാസിന്റെ നില വളരെ പരുങ്ങലിലാണെന്നു വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ട്.പാർടി പ്രവർത്തകരിൽ നിന്ന് തന്നെ നേരെത്തെ ഷാനവാസിന്റെ സ്ഥാനാർഥിത്വതിനെതിരെ മുറുമുറുപ്പ് ഉണ്ടായിരുന്നു.അതാണ്‌ ഫലത്തിൽ തിരിച്ചടിയായത്.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഷാനവാസിന് ഒന്നര ലക്ഷത്തിന്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്.
കൊല്ലത്ത് എൻ കെ പ്രേമചന്ദ്രൻ വിജയത്തിലേക്ക് മുന്നേറുന്നു.ഇനി ഏതാനും മണ്ഡലങ്ങൾ മാത്രമേ എണ്ണി തീരാനുള്ളൂ.മുപ്പതിനായിരത്തോളം ഭൂരിപക്ഷമാണ് ഇപ്പോൾ പ്രേമചന്ദ്രന് കിട്ടിയിരിക്കുന്നത്.പ്രേമചന്ദ്രൻ വിജയിച്ചാൽ എം എ ബേബിക്ക് അത് കനത്ത തിരിച്ചടി ആയിരിക്കും.

Leave a Reply