jio 800x100
jio 800x100
728-pixel-x-90
<< >>

വയനാട്ടിലും പാലക്കാടും മാവോയിസ്റ്റ് ആക്രമണം

പാലക്കാട്:വയനാട്ടിലെ വെള്ളമുണ്ടയിലും പാലക്കാടും തിങ്കളാഴ്ച്ച പുലര്‍ച്ചെ മാവോയിസ്റ്റ് ആക്രമണം.ആളപായമില്ലെങ്കിലും അട്ടപ്പാടിയിലെ മുക്കാലിയില്‍ സൈലന്റ്‌വാലി ഓഫീസ് അടിച്ചു തകര്‍ത്തു.പതിനഞ്ചോളം വരുന്ന മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയത്.

തിങ്കളാഴ്ച്ച പുലര്‍ച്ചെ 1.20ന് ഓഫീസിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പ് മാവോയിസ്റ്റുകള്‍ കത്തിച്ചു.ഓഫീസിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച അക്രമികള്‍ ഫര്‍ണിച്ചറുകളും മേശകളും തല്ലിത്തകര്‍ത്തു.കംപ്യൂട്ടറുകളും അടിച്ചു തകര്‍ത്തിട്ടുണ്ട്.ഓഫീസിലുണ്ടായിരുന്ന രേഖകള്‍ തീയിട്ട് നശിപ്പിക്കാനും ശ്രമിച്ചു.വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും എത്തുന്നതിന് മുമ്പേ സംഘം സ്ഥലംവിട്ടു.ഓഫീസിലുണ്ടായിരുന്ന വോക്കി ടോക്കി, ക്യാമറ തുടങ്ങിയവ മാവോയിസ്റ്റുകള്‍ കൈക്കലാക്കി.

ഓഫീസിന് സമീപത്തെ മതിലില്‍ സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകളും മാവോയിസ്റ്റുകള്‍ പതിച്ചു. സി.പി.ഐ മാവോയിസ്റ്റ് പശ്ചിമഘട്ട സമിതിയുടെ പേരിലാണ് പോസ്റ്ററുകള്‍. ആക്രമണം അറിഞ്ഞെത്തിയ പ്രദേശവാസികളോട്, തങ്ങള്‍ മാവോയിസ്റ്റുകളാണെന്നും ശബ്ദമുണ്ടാക്കരുതെന്നും ആവശ്യപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു.സമീപത്തെ വനമേഖലയിലേക്കാണ് സംഘം പോയതെന്ന നിഗമനത്തില്‍ പൊലീസും വനംവകുപ്പും പരിശോധന തുടരുകയാണ്.

വയനാട്ടിലെ വെള്ളമുണ്ടയിലും മാവോയിസ്റ്റുകള്‍ ആക്രമണം നടത്തി.കുഞ്ഞോം ഫോറസ്റ്റ് ഓഫീസ് ആക്രമിച്ച മാവോയിസ്റ്റുകള്‍ ഫര്‍ണിച്ചറുകള്‍ തകര്‍ത്തിട്ടുണ്ട്.മാവോയിസ്റ്റ് പ്രസിദ്ധീകരണമായ ‘കാട്ടുതീ’ ബുള്ളറ്റിനും പതിച്ചു.

INDIANEWS24 PKD

Leave a Reply