728-pixel-x-90-2-learn
728-pixel-x-90
<< >>

വമ്പന്‍ ബജറ്റില്‍ രാജാ വീണ്ടും അവതരിക്കും

മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയമായി പുലിമുരുകന്‍ പുതുവര്‍ഷത്തിലും തിയേറ്ററുകളില്‍ തകര്‍ത്തോടുമ്പോള്‍ സംവിധായകന്‍ തന്റെ പുതിയ പ്രോജക്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.വന്‍ ബജറ്റിലൊരുക്കുന്ന രാജാ ടു എന്ന ചിത്രം പോക്കിരിരാജയുടെ പിന്തുടര്‍ച്ചയാണ്.

2010ല്‍ മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജ് ഒരുമിച്ച പോക്കിരിരാജയുടെ ബാക്കിയാകില്ല രാജാ ടു.എന്നാല്‍ മമ്മൂട്ടി ചെയ്ത മാസ്സ് കഥാപാത്രം രാജയെ മാത്രം എടുത്ത് അടിമുടി മറ്റൊരു സിനിമയായിട്ടായിരിക്കും പുതിയ ചിത്രം വരിക.ചരിത്ര വിജയത്തിന് ശേഷം പുലിമുരുകന്‍ ടീം വളരെ പെട്ടെന്ന് തന്നെ വീണ്ടും ഒന്നിക്കുന്നുവെന്ന വിശേഷണം കൂടി ഈ ചിത്രത്തിനുണ്ട്.ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രത്തിന് രചനയൊരുക്കുന്നത് ഉദയകൃഷ്ണ തന്നെയാണ്.തന്റെ പ്രഥമ ചിത്രം പോക്കിരിരാജയുടെ രണ്ടാം പതിപ്പ് വന്‍ബജറ്റില്‍ ഉയര്‍ന്ന സാങ്കേതിക തികവോടെയൊരുക്കുന്ന വൈശാഖ് 2017ഉം തന്റേതാക്കിമാറ്റാനുള്ള ശ്രമത്തിന് തുടക്കമിട്ടുകൊണ്ടാണ് പുതുവത്സരദിനം തന്നെ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

INDIANEWS24.COM Movies

Leave a Reply