jio 800x100
jio 800x100
728-pixel-x-90
<< >>

വമ്പന്‍ ജയം പി ജെ ജോസഫിന് കുഞ്ഞന്‍ ജയം അനില്‍ അക്കരയ്ക്ക്

പതിനാലാം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ ഏറ്റവും വലിയ വിജയവും ചെറിയ വിജയവും യു ഡി എഫിന്.ഇടുക്കി ജില്ലയില്‍ തൊടുപുഴ മണ്ഡലത്തില്‍ ജയിച്ച കേരള കോണ്‍ഗ്രസി(എം)ലെ പി ജെ ജോസഫിനാണ് ഇത്തവണത്തെ വലിയ വിജയം.ഏറ്റവും കുഞ്ഞന്‍ വിജയം തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അനില്‍ അക്കരയുടേത്.

വെറും മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അനില്‍ അക്കര വടക്കാഞ്ചേരിയില്‍ വിജയിച്ചത്.എതിര്‍ സ്ഥാനാര്‍ത്ഥിയായ സി പി എമ്മിന്റെ മേരി തോമസ് 65144 വോട്ട് നേടിയപ്പോള്‍ അനില്‍ 65147 വോട്ടുനേടി മുന്നിലെത്തുകയായിരുന്നു.

ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വിജയം പി ജെ ജോസഫിനൊപ്പമാണ്.45,587 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം എതിര്‍ സ്ഥാനാര്‍ത്ഥിയെ മറികടന്നത്.എല്‍ ഡി എഫ് സ്വതന്ത്രനായി മത്സരിച്ച അഡ്വ. റോയ് വാരിക്കാട്ട് ആയിരുന്നു എതിരാളി.പി ജെ ജോസഫ് നേടിയതിന്റെ പകുതി വോട്ടുകള്‍ നേടാന്‍ പോലും റോയ് വാരിക്കാട്ടിന് ആയില്ല.

INDIANEWS24.COM Political Desk

Leave a Reply