728-pixel-x-90-2-learn
728-pixel-x-90
<< >>

വനിതാ ഡോക്ടറെ ജൂനിയര്‍ പ്രഫസര്‍ തല്ലി

തിരുവനന്തപുരം• തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സ്ഥാനത്തെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്നു വനിതാ ഡോക്ടര്‍ക്കു മര്‍ദനം. വകുപ്പ് മേധാവിയായ വനിതാ ഡോക്ടറെ ജൂനിയര്‍ പ്രഫസര്‍ തല്ലിയെന്നാണു പരാതി. ബയോകെമിസ്ട്രി വിഭാഗം മേധാവി ഡോ.സബൂറ ബീഗത്തിനാണ് മര്‍ദനമേറ്റത്. പരുക്കേറ്റ ഡോ.സബൂറ ഇപ്പോള്‍ ചികിത്സയിലാണ്. തന്നെ തല്ലിയതു കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ വിന്നി മേരിയാണെന്ന് ഡോ.സബൂറ പറഞ്ഞു. താനാണ് മേധാവിയെന്ന് പറഞ്ഞാണ് ഡോ. വിന്നി തല്ലിയതെന്നാണ് ആരോപണം. കസേരയില്‍ നിന്നു തളളി താഴെയിടുകയും ചെയ്തു. മൂന്നു മണിക്കൂര്‍ ഒബ്സര്‍വേഷന്‍ വാര്‍ഡില്‍ കിടത്തിയ ശേഷം സബൂറയെ മുറിയിലേക്കു മാറ്റി.

 

Leave a Reply