728-pixel-x-90-2-learn
728-pixel-x-90
<< >>

വനിതാ കമ്മീഷന്‍ അദാലത്തില്‍ പരാതികള്‍ കൂടുന്നു

ഒറ്റക്ക് ജീവിക്കുന്ന 70 വയസുള്ള അമ്മ വനിതാ കമ്മീഷന്‍ അദാലത്തിലെത്തിയത് മകന്‍ കാണാന്‍ പോലും കൂട്ടാക്കുന്നില്ല എന്ന പരാതിയുമായി.അമ്മയുടെ കൂടെ ജീവിക്കുന്നത് ഭാര്യക്ക് സുരക്ഷിതമല്ലെന്ന വിശദീകരണവുമായി മകനും രംഗത്തെത്തി.

എറണാകുളം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തിലാണ് സംഭവം.നിജസ്ഥിതി പരിശോധിച്ച് നടപടിയെടുക്കാന്‍ കേസ് ആര്‍ ഡി ഒ യ്ക്ക് ശുപാര്‍ശ ചെയ്തു.ഇത്തരം രണ്ടു കേസുകള്‍ ഉള്‍പ്പെടെ 80 കേസുകളാണ് വനിതാകമ്മീഷന്‍ പരിഗണിച്ചത്.ഇതില്‍ നാലെണ്ണം ഗാര്‍ഹിക പീഡന കേസുകളാണ്.കേസുകളുടെ എണ്ണം കൂടുന്നത് സെമിനാറുകളും  ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനങ്ങളും മൂലം ആളുകള്‍ക്ക് അവകാശങ്ങളെക്കുറിച്ചും സ്റ്റേറ്റ് നല്‍കുന്ന സംരക്ഷണത്തെക്കുറിച്ചും കൂടുതല്‍ അവബോധമുള്ളത് കൊണ്ടാണെന്ന് വനിതകമ്മീഷന്‍ അംഗം ഡോ.ലിസി ജോസ് പറഞ്ഞു.

36പരാതികള്‍ അദാലത്തില്‍ തീര്‍പ്പായി.ആറെണ്ണം പോലീസിനും അഞ്ചെണ്ണം സൌജന്യ നിയമോപദേശത്തിന് കെല്‍സയ്ക്കും റഫര്‍ ചെയ്തു.33 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും.നാല് പുതിയ പരാതികളും ലഭിച്ചിട്ടുണ്ട്.

Source : PRD,Govt. of Kerala

Leave a Reply