jio 800x100
jio 800x100
728-pixel-x-90
<< >>

വനിതകളെ നയതന്ത്ര പ്രതിനിധിയാക്കുന്നതിന് എതിര്‍പ്പില്ലെന്ന് സൗദി

റിയാദ്:തങ്ങളുടെ നയതന്ത്ര പ്രതിനിധിയായി വിദേശ രാജ്യങ്ങളിലേക്ക് വനിതകളെ നിയമിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സൗദി.യോഗ്യതയുള്ള വനിതകളെ ഇതിനായി പരഗണിക്കുമെന്ന് സൗദി വിദേശ മന്ത്രാലയം വക്താവ് ഉസാമ നുഗാലി പറഞ്ഞു.

മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ശൂറ കൗണ്‍സില്‍ അംഗങ്ങളും അടുത്ത യോഗത്തില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.കഴിഞ്ഞ പത്തുവര്‍ഷമായി സൗദി വനിതകള്‍ക്ക് മന്ത്രാലയം തൊഴില്‍ നല്‍കുന്നുണ്ട്. ഇതില്‍ 370 പേര്‍ വിദേശരാജ്യങ്ങളില്‍ നയതന്ത്രരംഗത്തുണ്ട്. ഇതോടൊപ്പം 18 മുതല്‍ 30 വരെ നയതന്ത്രമേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള സൗദി വനിതകള്‍ക്ക് അവ സരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.വിദേശിയെ വിവാഹം ചെയ്തവര്‍ക്ക് അപേക്ഷിക്കാനാകില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

INDIANEWS24 GULF DESK

Leave a Reply