728-pixel-x-90-2-learn
728-pixel-x-90
<< >>

വനിതകളെ “എംപവര്‍” ചെയ്യാന്‍ ഫെൽട്രോണിന്റെ സെലിബ്രിറ്റി പവർ ബാങ്ക്

ലോകവിപണിയില്‍ സ്ത്രീ ശാക്തീകരണം ( women empowerment) എന്നത് ഇന്ന് ഏറെ പരിചിതമായ ഒരു പദമാണ്.നിരവധി ഉല്‍പ്പന്നങ്ങളാണ് ഇതുമായി ബന്ധപ്പെട്ടു വന്‍ കിട ബ്രാന്‍ഡുകള്‍ വിപണിയിലെത്തിക്കുന്നത്.തങ്ങളുടെ പ്രഖ്യാപിത ന്യൂ ഏജ് വിപ്ലവത്തിനു മാറ്റ് കൂട്ടിക്കൊണ്ട്  വനിതകൾക്കായി ഒരു  എക്സ്ക്ലൂസിവ്  പവർ ബാങ്ക് അവതരിപ്പിക്കുകയാണ് യു എഇ ആസ്ഥാനമായ ഫെല്‍ട്രോണ്‍.

ഫെൽട്രോണിന്റെ വനിതാ എംപവർഡ് പവർ ബാങ്ക് (Women Empowered Power Bank) സ്ത്രീകള്‍ക്കുതകുന്ന നൂതനമായ സവിശേഷതകളുമായാണ് എത്തുന്നത്.സ്ത്രീകളുടെ ഇഷ്ട നിറമായ പിങ്കില്‍ എത്തുന്ന പവര്‍ ബാങ്കിനു  ലേഡീസ് ബാഗിൽ ഒതുക്കിവെക്കാൻ പറ്റുന്ന വലിപ്പവും ആകൃതിയുമാണ്.പവർ ബാങ്ക് തുറക്കുമ്പോൾ അകത്ത് മുഖം നോക്കാൻ കണ്ണാടിയുമുണ്ട്. അത്യാവശ്യം മുഖം മിനുക്കാന്‍ ഇത് ധാരാളം. 6000 MPH പവർ ഉള്ളതുകൊണ്ട് ഒറ്റ ചാർജിങ്ങിൽ 3 പ്രാവശ്യം വരെ മൊബൈൽ ഫോൺ പൂര്‍ണ്ണമായും ചാർജ് ചെയ്യാവുന്ന ഫെല്‍ട്രോണ്‍ പവര്‍ ബാങ്കിനെ വിപണിയിലുള്ള  ഏതു ഫോണുമായും  കണക്റ്റ് ചെയ്യാം.ഇതിനകം തന്നെ സെലിബ്രിറ്റികളുടെ പ്രിയ തോഴി ആകാന്‍ ഫെല്‍ട്രോണ്‍ പവര്‍ ബാങ്കിന് സാധിച്ചിട്ടുണ്ട്.ഈ മേഖലയിലെ ഏറ്റവും മികച്ച വിപണി വിഹിതം നേടാന്‍ ഫെല്‍ട്രോണ്‍ പവര്‍ ബാങ്കിന് സാധിക്കുമെന്ന് ഫെല്‍ട്രോണിന്‍റെ ഗ്ലോബല്‍ ഓപ്പറേഷന്‍സ് ബിസിനസ് മേധാവി ഷൈന്‍ കെടാകുളം പ്രത്യാശ  പ്രകടിപ്പിച്ചു. feltron 2feltron 3

 

INDIANEWS24 BUSINESS DESK

 

 

Leave a Reply