728-pixel-x-90-2-learn
728-pixel-x-90
<< >>

വനംമന്ത്രി കെ.രാജുവിന്റേത് തെറ്റായ തീരുമാനം : കാനം

തിരുവനന്തപുരം: കേരളം പ്രളയത്തില്‍ മുങ്ങിയപ്പോള്‍ ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പം നില്‍ക്കേണ്ട വനം മന്ത്രി കെ.രാജു ജര്‍മനിയില്‍ പോയത് അക്ഷന്തവ്യമായ തെറ്റാണെന്ന് സി.പി.ഐ ,സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
മന്ത്രിക്ക് ഇക്കാര്യത്തിലെ അനൗചിത്യം ബോധ്യപ്പെട്ടിട്ടുണ്ട്.മന്ത്രി തിരിച്ചെത്തി നിലപാട് അറിയിച്ചതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാനാണ് മന്ത്രി ജര്‍മ്മനിക്ക് പോയത്. പ്രളയം ഏറെ ബാധിച്ച കോട്ടയം ജില്ലയുടെ രക്ഷാദൗത്യം ഏകോപിപ്പിക്കാനുള്ള ചുമതലയുള്ള ആളായിരുന്നു മന്ത്രി . യാത്ര വിവാദമായതോടെ സിപിഐ നേതൃത്വം മന്ത്രിയോട് തിരിച്ച് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. വനംമന്ത്രി വിദേശയാത്ര നടത്തിയതിനെക്കുറിച്ച് യാതൊരു അറിവും തനിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
INDIANEWS24 TVM DESK

Leave a Reply