728-pixel-x-90-2-learn
728-pixel-x-90
<< >>

വടക്കന്‍ വര്‍ത്തമാനവുമായി വീണ്ടും മലര്‍വാടി ടീം

മലര്‍വാടി ആര്‍ട്‌സ് ക്ലബില്‍ തുടങ്ങിയ കൂട്ടുസംഘം ഒരിക്കല്‍ കൂടി ഒരുമിക്കുകയാണ്, വെള്ളിത്തിരയില്‍ ഒരിക്കല്‍ കൂടി വടക്കന്‍ ഭാഷ കേള്‍പ്പിച്ചുകൊണ്ട്.ചിത്രത്തിന്റെ പേരിലും ഉണ്ട് ഒരു വടക്കന്‍ ടച്ച്.മലവര്‍ വാടി, തട്ടത്തിന്‍ മറയത്ത് ഈ കൂട്ടുകെട്ടിന്റെ മൂന്നാമത്തെ ചിത്രമായി ഒരു വടക്കന്‍ സെല്‍ഫി.

സെല്‍ഫികള്‍ നാടുവാഴുന്ന കാലത്ത് സെല്‍ഫിക്കഥയിലൂടെ സംഘം അവതരിപ്പിക്കുന്നത് ഒരു പ്രണയകഥയാണ്.തലശ്ശേരിയാണ് പ്രധാന ലൊക്കേഷന്‍.കൂട്ടു സംഘത്തിലെ ദൗത്യങ്ങളില്‍ ഇക്കുറി ചില വ്യത്യാസങ്ങളുണ്ട്.വിനീത് ശ്രീനിവാസന്‍ തിരക്കഥയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ഇവര്‍ക്കൊപ്പം ഉണ്ടായ ജി പ്രജിത്ത് ആദ്യമായി സംവിധാനം ചെയ്യുന്നു.കേന്ദ്ര കഥാപാത്രമായി നിവിന്‍ പൊളിയെത്തുമ്പോള്‍ ഒപ്പം വേഷമിടുന്ന അജു വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ക്കൊപ്പം വിനീത് ശ്രീനിവാസനും സ്‌ക്രീനിലുണ്ടാകും.പഴയManjima-Mohan ബാലതാരം മഞ്ജിമ ഈ ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിക്കുന്നതും ഇതിന്റെ പ്രത്യേകതയാണ്.

വിനോദ് ഷൊര്‍ണ്ണൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സംഗീതം ഷാന്‍ റഹ്മാന്‍ വകയാണ്.ജോമോന്‍ ടി ജോണ്‍ ദൃശ്യങ്ങള്‍ പകര്‍ത്തും.സിനിമയ്ക്കാവശ്യമായ പ്രത്യേക ശൈലിയിലുള്ള വസ്ത്രങ്ങള്‍ ഒരുക്കുന്നത് സമീറ സനീഷാണ്. തലശേരിയില്‍ ചിത്രീകരണം ആരംഭിച്ച ചിത്രം അടുത്ത വര്‍ഷം വിഷുവിനു തിയേറ്ററിലെത്തും.

INDIANEWS24COM MOVIES

Leave a Reply