728-pixel-x-90-2-learn
728-pixel-x-90
<< >>

വടക്കന്‍ കേരളത്തില്‍ എല്‍ഡിഎഫിന് 10ല്‍ 6: ഏഷ്യാനെറ്റ് സര്‍വേ

കൊച്ചി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടക്കന്‍ കേരളം എല്‍ഡിഎഫിനൊപ്പമെന്ന് ഏഷ്യാനെറ്റ്- സീഫോര്‍ അഭിപ്രയസര്‍വേ. 10ല്‍ 6 സീറ്റ് ഇടതുമുന്നണി നേടും. കൈവശമുള്ള 3 സീറ്റുകള്‍ യുഡിഎഫിന് നഷ്ടമാകും.

കാസര്‍കോട്, പാലക്കാട്, ആലത്തൂര്‍, കണ്ണൂര്‍, വടകര, തുശൂര്‍ സീറ്റുകള്‍ എല്‍ഡിഎഫും പൊന്നാനി, മലപ്പുറം, വയനാട്, കോഴിക്കോട് സീറ്റുകള്‍ യുഡിഎഫും നേടുമെന്നാണ് സര്‍വേ പറയുന്നത്. ഇതില്‍ കണ്ണൂര്‍, വടകര, തൃശൂര്‍ സീറ്റുകള്‍ യുഡിഎഫിന്‍റെ കൈവശം ഉള്ളതാണ്.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് വടക്കന്‍ കേരളത്തില്‍ 25 ശതമാനം പേര്‍ രാഹുല്‍ ഗാന്ധിയെയും 11 ശതമാനം പേര്‍ നരേന്ദ്രമോഡിയെയും പിന്തുണയ്ക്കുന്നു. വി എസ് അച്യുതാനന്ദന്‍ പ്രധാനമന്ത്രിയാകണമെന്ന് പറയുന്ന 7 ശതമാനവും എ കെ ആന്റണിയെ പിന്തുണയ്ക്കുന്ന 3 ശതമാനവും ഉണ്ട്. അരവിന്ദ് കേജ്രിവാളിന് ഒരു ശതമാനത്തിന്‍റെ പിന്തുണയാണ് ഉള്ളത്.

Leave a Reply