728-pixel-x-90-2-learn
728-pixel-x-90
<< >>

വംശീയ കുറ്റകൃത്യങ്ങള്‍ പെരുകുന്നു

ബെല്‍ഫാസ്റ്റ്: കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വംശീയ അധിക്ഷേപങ്ങളും അതിനെ തുടര്‍ന്നുണ്ടാകുന്ന കുറ്റ കൃത്യങ്ങളും അസാധാരണമായ വിധത്തില്‍ വര്‍ദ്ധിച്ചതായി കണക്കുകള്‍.2013-2014 കാലഘട്ടത്തില്‍ വര്‍ണ്ണ വെറിയുടെ അടിസ്ഥാനത്തില്‍ നടക്കുന്ന വംശീയ കുറ്റ കൃത്യങ്ങളില്‍ 43% വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട് .ഇതില്‍ തന്നെ 70% ബെല്‍ഫാസ്റ്റില്‍ ആണ് നടക്കുന്നത്.

ഓരോ ദിനവും കുറഞ്ഞത് മൂന്നു വംശീയ കുറ്റ കൃത്യങ്ങള്‍ എങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.നിരവധി റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകളും ഉണ്ട് എന്നാണ് കരുതപ്പെടുന്നത്.നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്‌ എത്തിനിക് മൈനോരിറ്റി കമ്മീഷന്‍ പുറത്തു വിടുന്ന കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് പൊലീസും മറ്റ് ഏജന്‍സികളും ചാര്‍ജ്ജ് ചെയ്ത 14000 കേസുകള്‍ പ്രൊസീക്യൂഷന്‍ നടപടികളിലേയ്ക്ക് നീങ്ങിയിട്ടുണ്ട്.

വടക്കന്‍ അയര്‍ലന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന പാരാമിലിറ്ററി സംഘങ്ങള്‍ പ്രോട്ടസ്റ്റ്ന്റ് -കത്തോലിക് പ്രശ്നങ്ങള്‍ ഇല്ലാത്തപ്പോള്‍ സ്വജനത്തെ ആകര്‍ഷിക്കാന്‍ കുടിയേറ്റക്കാര്‍ക്ക് നേരെ പ്രകോപനം ഉണ്ടാക്കി ജനശ്രദ്ധ ആകര്‍ഷിക്കാനാണു ശ്രമിക്കുന്നത് എന്ന് അധികൃതര്‍ സൂചന നല്‍കി.

 

 

Leave a Reply