728-pixel-x-90-2-learn
728-pixel-x-90
<< >>

ലോ അക്കാദമി: സിന്‍ഡിക്കേറ്റ് ഉപസമിതി ഇന്ന് റിപ്പോര്‍ട്ട് നല്‍കും

തിരുവനന്തപുരം: ജാതിപ്പേര് വിളിച്ചധിക്ഷേപിച്ചെന്നതുള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ നേരിടുന്ന തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ് പിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരായ ആരോപണങ്ങളെ കുറിച്ചുള്ള കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും.ഇതിനിടെ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം ഇന്ന് 17-ാം ദിവസത്തിലേക്ക് കടക്കും.

മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിനെ തുടര്‍ന്ന് കോളേജില്‍ നേരിട്ടെത്തി സിന്‍ഡിക്കേറ്റ് ഉപസമിതി തെളിവെടുപ്പ് നടത്തിയിരുന്നു.കോളെജിലെത്തിയ ഇവര്‍ക്കു മുന്നില്‍ എസ് സി, എസ് ടി വിദ്യാര്‍ത്ഥികളടക്കം നിരവധി പേരാണ് ആക്ഷേപവവുമായെത്തി മൊഴി നല്‍കിയത്.വിദ്യാര്‍ത്ഥികളുടെ പരാതികള്‍ ഗൗരവമേറിയത് എന്നാണ് ഉപസമിതിയുടെ പ്രാഥമിക നിഗമനം. സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ബിജെപി നേതാവ് വി.മുരളീധരന്‍ നടത്തുന്ന 48 മണിക്കൂര്‍ ഉപവാസ സമരം ഇന്ന് 11 മണിക്ക് സമാപിക്കും.

INDIANEWS24.COM T V P M

Leave a Reply