728-pixel-x-90-2-learn
728-pixel-x-90
<< >>

ലോ അക്കാദമി സമരം അവസാനിച്ചു

തിരുവനന്തപുരം:ലോ അക്കാദമി സമരം അവസാനിച്ചു.ലക്ഷ്മി നായരെ പ്രിന്‍സിപ്പില്‍ സ്ഥാനത്ത് നിന്നും മാറ്റിക്കൊണ്ടാണ് സമരം ഒത്തുതീര്‍പ്പായത്.സമരം 29-ാം ദിവസത്തിലേക്ക് കടന്ന ഇന്ന് സര്‍ക്കാര്‍ വീണ്ടും പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു.

സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണയനുസരിച്ച് സര്‍വ്വകലാശാല നിയമപ്രകാരം എല്ലാ യോഗ്യതയുമുള്ള പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കും.തീരുമാനത്തില്‍ നിന്നും മാനേജ്‌മെന്റ് വ്യതിചലിച്ചാല്‍ സര്‍ക്കാര്‍ ഇടപെടുമെന്നും ചര്‍ച്ചയില്‍ തീരുമാനിച്ചു.വിദ്യാര്‍ത്ഥികള്‍ സമരം പിന്‍വലിച്ചതോടെ കെ മുരളീധരന്‍ എം എല്‍ എയും ബി ജെ പി നേതാവ് വി വി രാജേഷും നിരാഹാര സമരം പിന്‍വലിച്ചു.

മന്ത്രിമാരായ സി രവീന്ദ്രനാഥും വി എസ് സുനില്‍ കുമാറുമാണ് വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തിയത്. മന്ത്രിസഭായോഗ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ചര്‍ച്ച . വിദ്യാഭ്യാസമന്ത്രിയുടെ ചേംബറിലായിരുന്നു ചര്‍ച്ച.

INDIANEWS24.COM T V P M

Leave a Reply