jio 800x100
jio 800x100
728-pixel-x-90
<< >>

ലോ അക്കാദമി ഭൂമിയെ കുറിച്ച് അന്വേഷണത്തിന് ഉത്തരവ്‌

തിരുവനന്തപുരം:കേരള ലോ അക്കാദമി ലോ കോളേജിന്റെ ഭൂമിയെ കുറിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.റവന്യു മന്ത്രി ഇ ചന്ദ്രശേഖരനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.വി എസ് അച്യുതാനന്ദന്‍ ഇതു സംബന്ധിച്ച് ഇന്നലെ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

റവന്യൂ സെക്രട്ടറിക്കാണ് ഇക്കാര്യം അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ലോ അക്കാദമിയുടെ ഭൂമി സര്‍ക്കാര്‍ ഭൂമിയാണോയെന്നും ആണെങ്കില്‍ ഇത് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്നും പരിശോധിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനാണ് റവന്യൂ മന്ത്രിയുടെ ഉത്തരവ്.

INDIANEWS24.COM T V P M

Leave a Reply