728-pixel-x-90-2-learn
728-pixel-x-90
<< >>

ലോ അക്കാദമി ഭൂമിയില്‍ ചട്ടംലംഘിച്ച് കെട്ടിടങ്ങള്‍

തിരുവനന്തപുരം:കേരള ലോ അക്കാദമി ലോ കോളേജ് വക ഭൂമിയില്‍ ചട്ടംലംഘനം നടന്നതായി കണ്ടെത്തല്‍.റവന്യു വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ഇവിടെ മറ്റ് കെട്ടിടങ്ങളാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമായി.തിങ്കളാഴ്ച്ച റെവന്യു സെക്രട്ടറി ഇവിടെയെത്തും.

തഹസില്‍ദാരും ലാന്‍ഡ് റവന്യു ഡെപ്യൂട്ടി കളക്ടറുമടങ്ങുന്ന സംഘം നടത്തിയ പ്രാഥമിക പരിശോധനയില്‍ പേരൂര്‍ക്കടയിലുള്ള ലോ അക്കാദമി ഭൂമിയില്‍ അനധികൃതമായി കെട്ടിടങ്ങള്‍ പ്രവര്‍ത്തിക്കുന്നതായാണ് കണ്ടെത്തല്‍.സഹകരണ ബാങ്കും ജല അതോറിറ്റിയുടെ കെട്ടിടവുമാണ് കോളേജ് വക ഭുമിയിലുള്ളത്.ഇതിനു പിന്നിലായി പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്.വിദ്യാഭ്യാസ ആവശ്യത്തിന് സര്‍ക്കാര്‍ പതിച്ചുനല്‍കിയ സ്ഥലത്ത്, മറ്റു കെട്ടിടങ്ങള്‍ സ്ഥാപിക്കുന്നത് ചട്ടലംഘനമാണ്. കോളേജ് ഡയറക്ടര്‍, പ്രിന്‍സിപ്പല്‍ എന്നിവരുടെ ക്വാര്‍ട്ടേഴ്‌സുകളും ഗവേണിംഗ് ബോഡിയിലെ ചില അംഗങ്ങളുടെ വീടും ഇതേ ഭൂമിയിലാണ്.

പ്രാഥമിക അന്വേഷണത്തില്‍ തന്നെ ചട്ടവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടതോടെ കൂടുതല്‍ പരിശോധനകള്‍ ഉണ്ടായേക്കുമെന്നാണ് റവന്യു വകുപ്പ് സൂചിപ്പിക്കുന്നത്.റവന്യൂ വകുപ്പ് സെക്രട്ടറിതന്നെ തിങ്കളാഴ്ച സ്ഥലത്തെത്തി പരിശോധനയ്ക്ക് നേതൃത്വം നല്‍കിയേക്കും. ചട്ടം ലംഘിച്ചതായി തെളിഞ്ഞാല്‍, ഭൂമി സര്‍ക്കാരിന് തിരിച്ചെടുക്കാന്‍ വ്യവസ്ഥയുണ്ട്.

INDIANEWS24.COM T V P M

Leave a Reply